gnn24x7

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കടന്നു

0
289
gnn24x7

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കടന്നു. രോഗബാധിതരുടെ എണ്ണം ഒരു കോടിയിലെത്തുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്കയാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. രാജ്യത്ത് നിലവിൽ 3,08,751 പേർ മാത്രമാണ് ചികിത്സയിലുള്ളത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്ത് രോഗബാധിതരുടെ എണ്ണം കുറയുന്നുണ്ടെന്നാണ് റിപ്പോർട്ട്. 95 ലക്ഷത്തിലധികം പേര്‍ ഇതുവരെ രോഗമുക്തി നേടി. രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 1,45,136 ആയി.
കഴിഞ്ഞ ജനുവരിയിലായിരുന്നു രാജ്യത്ത് ആദ്യമായി വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്.

രോഗബാധിതരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. 18 ലക്ഷത്തിലധികം പേരാണ് ഇവിടെ രോഗബാധിതർ. അതേസമയം പ്രതിദിന കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനം കേരളമാണ്.

gnn24x7