gnn24x7

സ്പുട്നിക്-വി കോവിഡ് വാക്സിൻ പരീക്ഷിക്കാനുള്ള നിർദ്ദേശം ഇന്ത്യ നിരസിച്ചു

0
361
gnn24x7

റഷ്യ വിപണിയിലിറക്കിയ സ്പുട്നിക്-വി കോവിഡ് വാക്സിൻ പരീക്ഷിക്കാനുള്ള നിർദ്ദേശം ഇന്ത്യ നിരസിച്ചു. മനുഷ്യരില്‍ വന്‍തോതില്‍ പരീക്ഷിക്കാനുള്ള അനുമതി തേടി ഡോ. റെഡ്ഡീസ് ലബോറട്ടറീസ് നല്‍കിയ അപേക്ഷ ദി സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സിഡിഎസ്‌സിഒ) തള്ളി. ചെറിയ പരീക്ഷണങ്ങള്‍ നടത്തി സുരക്ഷിതത്വം ഉറപ്പുവരുത്താൻ ആവശ്യപ്പെട്ടു.

വിദേശത്ത് നടത്തുന്ന ആദ്യഘട്ട പഠനങ്ങളിൽ നിന്നുള്ള സുരക്ഷയും രോഗപ്രതിരോധ ഡാറ്റയും ചെറുതാണെന്നും, ചെറു ഗ്രൂപ്പുകളില്‍ പരീക്ഷിച്ചതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് വന്‍കിട പരീക്ഷണം അനുവദിക്കാനാവില്ലെന്നുമാണ് സിഡിഎസ്‌സിഒയുടെ നിലപാട്.

അതുകൊണ്ടു തന്നെ രാജ്യാന്തര വിപണിയില്‍ പെട്ടെന്ന് വാക്‌സിന്‍ എത്തിക്കാനുള്ള റഷ്യയുടെ ശ്രമങ്ങള്‍ക്കേറ്റ തിരിച്ചടിയായി ഇത്.

gnn24x7