ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഡെംചോക്ക് സെക്ടറിൽ വെച്ച് ഇന്ത്യൻ സൈന്യം പിടികൂടിയ ചൈനീസ് സൈനികനെ ചൊവ്വാഴ്ച ചുഷുൽ മോൾഡോ മീറ്റിംഗ് പോയിന്റിൽ വെച്ച് ചൈനക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു.
ഞായറാഴ്ച രാത്രിയാണ് ചുമാർ – ഡെംചോക് മേഖലയിൽനിന്ന് സൈനികൻ പിടിയിലായത്. പിടിയിലാകുമ്പോൾ സൈനികന്റെ കൈവശം സിവിൽ, സൈനിക രേഖകളുണ്ടായിരുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. അതിർത്തിയിലെ സംഘർഷത്തിനിടയിൽ ഇരു സൈന്യങ്ങളും 50,000 സൈനികരെ വീതം വിന്യസിച്ചിരിന്നു.
കാണാതായ സൈനികൻ എവിടെയാണെന്ന് പിഎൽഎയിൽ നിന്ന് അഭ്യർത്ഥന ലഭിച്ചതായി ഇന്ത്യൻ സൈന്യം വ്യക്തമാക്കിയിരുന്നു. ചോദ്യം ചെയ്യലും പരിശോധനയും കഴിഞ്ഞു രാജ്യാന്തര നിയമങ്ങൾ പാലിച്ചാണ് ഇന്ത്യ ചൈനീസ് സൈനികനെ മോചിപ്പിച്ചത്.






































