gnn24x7

അടുത്ത 10 ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം 10000 കടന്നേക്കാമെന്ന് റിപ്പോര്‍ട്ട്

0
336
gnn24x7

ന്യൂദല്‍ഹി: അടുത്ത 10 ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം 10000 കടന്നേക്കാമെന്ന് റിപ്പോര്‍ട്ട്. ലൈവ് മിന്റ് ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രാജ്യത്ത് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ 50 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സിംഗപ്പൂര്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലുള്ളതിനേക്കാള്‍ കൂടുതലാണിത്.

കേരളത്തിലും മഹാരാഷ്ട്രയിലുമാണ് ഇതുവരെ കൂടുതല്‍ വൈറസ് ബാധിതരുള്ളതെങ്കിലും ദല്‍ഹി, തമിഴ്‌നാട് , രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ കൂടിയത്.

ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് 19 കേസുകളില്‍ 57 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുമാണ്.

gnn24x7