gnn24x7

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 896 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 37 മരണം

0
310
gnn24x7

ന്യൂദല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 896 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്ത് ഒരു ദിവസം ഇത്രയും അധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇത് ആദ്യമായാണ്. 24 മണിക്കൂറിനുള്ളില്‍ 37 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണ സംഖ്യ 206 ആയി ഉയര്‍ന്നു.

6,761 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 48 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 1,487 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

ഉത്തരാഖണ്ഡില്‍ രണ്ട് ദിവസത്തിനുള്ളില്‍ ഒരു കേസുപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. പശ്ചിമ ബംഗാളില്‍ 12 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

അതേസമയം, ഇന്ത്യയില്‍ സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് വ്യക്തമാക്കി ലോകാരോഗ്യ സംഘടന രംഗത്തെത്തി. സമൂഹവ്യാപനം നടന്നു എന്നതരത്തില്‍ തങ്ങളുടെ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയത് അബദ്ധവശാലാണെന്നും ഡബ്ലു.എച്ച്.ഒ വ്യക്തമാക്കി.

ഇന്ത്യയില്‍ ഒരുകൂട്ടം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും എന്നാല്‍ അത് സമൂഹവ്യാപനമല്ലെന്നും തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ അബദ്ധം പരിഹരിച്ചിട്ടുണ്ടെന്നും ഡബ്ലു.എച്ച്.ഒ പറഞ്ഞു. എന്‍.ഡി.ടിവിയോടായിരുന്നു ലോകാരോഗ്യ സംഘടനയുടെ പ്രതികരണം.

gnn24x7