gnn24x7

രാജ്യത്ത് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 1000 ത്തിലേറെ കൊവിഡ് കേസുകള്‍

0
314
gnn24x7

ന്യൂദല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 1000 ത്തിലേറെ കൊവിഡ് കേസുകള്‍. ഇതോടെ ഇന്ത്യയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 13,000 കടന്നു.

കേന്ദ്ര ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുപ്രകാരം 13,387 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 11,201 പേര്‍ നിലവില്‍ ചികിത്സയിലുള്ളവരാണ്.

1,748 പേര്‍ രോഗം ഭേദമായവരോ ആശുപത്രി വിട്ടവരോ ആണ്. ആകെയുള്ള കൊവിഡ് കേസുകളില്‍ 76 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 23 പേര്‍ കൊവിഡ് ബാധിച്ചു മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 437 ആയി.

വെള്ളിയാഴ്ചത്തെ കണക്കനുസരിച്ച് മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് 3,205 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.

ഇതില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തത് മുംബൈയിലാണ്. നഗരത്തില്‍ മാത്രം 1936 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

അതേസമയം ദല്‍ഹിയാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചതില്‍ രണ്ടാം സ്ഥാനത്ത്. 1640 പേര്‍ക്കാണ് ദല്‍ഹിയില്‍ കൊവിഡ് ബാധിച്ചത്. തമിഴ്‌നാട്ടില്‍ 1,267 പേര്‍ക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചു.

gnn24x7