gnn24x7

അതിര്‍ത്തിയില്‍ സർവ്വസന്നാഹമൊരുക്കി, ചൈനയ്ക്ക് പ്രതിരോധ താക്കീത് നല്‍കി ഇന്ത്യ

0
282
gnn24x7

ന്യൂ ഡൽഹി: അതിര്‍ത്തിയില്‍  സർവ്വസന്നാഹമൊരുക്കി, ചൈനയ്ക്ക് പ്രതിരോധ താക്കീത്  നല്‍കി  ഇന്ത്യ.

ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട് നടക്കുന്ന സമാധാന ചര്‍ച്ചകള്‍ ഫലം കാണാത്ത സാഹചര്യത്തില്‍ 
 കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലെ പ്രതിരോധം കര്‍ശ്ശനമാക്കി ഇന്ത്യ. ചൈന വീണ്ടും പ്രകോപനം ഉയര്‍ത്തുന്ന സാഹചര്യത്തിലാണ്  ഇന്ത്യയുടെ പുതിയ നീക്കം.  

കഴിഞ്ഞ അഞ്ചു മാസമായി ഇന്ത്യ- ചൈന അതിർത്തി സംഘർഷഭരിതമാണ്. വരുന്ന മഞ്ഞുകാലത്ത് മുഴുവൻ സമയവും പ്രശ്നബാധിതമായ ലഡാക്കിൽ തുടരാനാണ് ഇന്ത്യൻ സൈന്യത്തിന്‍റെ  നീക്കം.  അതിന് തക്കതായ പ്രതിരോധ നടപടികളാണ് ഇന്ത്യ കൈക്കൊണ്ടിരിയ്ക്കുന്നത്. 

കിഴക്കന്‍ ലഡാക്കിനോട്​ ചേര്‍ന്നുള്ള തങ്ങളുടെ ഭാഗത്ത്​ ചൈന സേനയെ വിന്യസിപ്പിച്ചിട്ടു​​ണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ്​ ഇന്ത്യയുടെ നിര്‍ണ്ണായക നീക്കം. 

പ്രതിരോധം ശക്തമാക്കുന്നതിന്‍റെ  ഭാഗമായി  ടി- 72, ടി- 90 ടാങ്കുകളും കരസേന വിന്യസിച്ചിട്ടുണ്ട്. ദീര്‍ഘകാല പോരാട്ടം ആവശ്യമെങ്കില്‍ അതിനും സുസജ്ജമായിക്കൊണ്ടാണ് ഇന്ത്യന്‍ കരസേന നീക്കം നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്.  14,500 അടി ഉയരത്തില്‍ ചൈന ഉയര്‍ത്തുന്ന ഏത് വെല്ലുവിളികളെയും നേരിടാന്‍ സന്നദ്ധമാണ് ഇന്ത്യന്‍ സൈന്യം എന്ന് വിളിച്ചോതുന്നതാണ് മേഖലയില്‍ ഇന്ത്യ ഉയര്‍ത്തിയിരിക്കുന്ന സൈനിക സന്നാഹങ്ങള്‍.

ചൈനയ്ക്കെതിരെ ലഡാക്ക് പോലുള്ള ദുര്‍ഘട പ്രദേശത്ത് വിന്യസിച്ചിരിക്കുന്ന ‘ഫയർ ആന്‍റ്  ഫ്യൂരി കോര്‍പ്സ്’ ലോകത്തു തന്നെ മറ്റൊരിടത്തുമില്ലെന്നാണ് സൈന്യം വ്യക്തമാക്കുന്നത്. സായുധ സൈനികര്‍ക്ക് പുറമെ ഹെലികോപ്റ്ററുകളും ട്രാൻസ്പോര്‍ട്ട് വിമാനങ്ങളും ഇന്ത്യ ലഡാക്ക് മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.

ചുമാര്‍- ഡെംചോക് മേഖലയിലെ (-40)  ഡിഗ്രി താപനിലയിലും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ബി എം പി-2 ഇന്‍ഫന്‍ട്രി ടാങ്കുകളും മേഖലയില്‍ ഇന്ത്യ സജ്ജമാക്കിയിരിയ്ക്കുകയാണ് ഇന്ത്യ.   

ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന യുദ്ധഭൂമിയായി വിലയിരുത്തപ്പെടുന്ന മേഖലയില്‍ ചൈനക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തുകയാണ് ഇന്ത്യന്‍ സേന.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here