ന്യൂഡൽഹി: രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗൺ നീട്ടിയതോടെ യാത്ര ട്രെയിൻ സര്‍വീസുകൾക്കേർപ്പെടുത്തിയ വിലക്കും നീട്ടി.
രാജ്യത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ മെയ് 3 വരെ നീട്ടിയ സാഹചര്യത്തിൽഎല്ലാ യാത്രാ ട്രെയിനുകൾക്കും നിലവിലുള്ള വിലക്ക് മെയ് 3 വരെ നീട്ടിയതായി കേന്ദ്ര റെയിൽ മന്ത്രാലയം അറിയിച്ചു. ഇത് സംബന്ധിച്ച് കേന്ദ്ര റെയിൽ മന്ത്രാലയം പ്രസ്താവന പുറത്തിറക്കി.
പ്രീമിയം,മെയിൽ/എക്സ്പ്രസ് ട്രെയിനുകൾ, പാസഞ്ചർ ട്രെയിനുകൾ, സബര്‍ബന്‍ ട്രെയിനുകള്‍, കൊൽക്കത്ത മെട്രോ റെയിൽ, കൊങ്കൺ റെയില്‍വെ തുടങ്ങി എല്ലാ സര്‍വീസുകളുടെയും വിലക്ക് മെയ് മൂന്ന് വരെ നീട്ടി എന്നാണ് പ്രസ്താവനയിൽ പറയുന്നത്.
പ്രസ്താവനയനുസരിച്ച്, മെയ് 3 വരെ റിസര്‍വേഷന്‍ കൗണ്ടറുകളും തുറക്കില്ല. എന്നാല്‍, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ ചരക്ക്-പാഴ്സൽ ട്രെയിനുകളുടെ സര്‍വീസുകൾ പഴയത് പോലെ തുടരുമെന്നും പ്രസ്താവനയില്‍ പറയുന്നു.
കൂടാതെ, അടുത്ത അറിയിപ്പ് ഉണ്ടാകുംവരെ E-ticket അടക്കം മുൻകൂർ റിസർവേഷൻ അനുവദിക്കില്ലെന്നും ടിക്കറ്റ് റദ്ദാക്കാനുള്ള സൗകര്യം മാത്രമേ ഉണ്ടാകൂ എന്നും റെയില്‍വെ പറയുന്നു
രാജ്യത്ത് കൊറോണ വൈറസ് വ്യാപനം കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യവ്യാപകമായി Lock down നീട്ടിയതിനെ തുടർന്നാണ് റെയിൽവേ എല്ലാ യാത്രാ ട്രെയിനുകളുടെയും സസ്പെൻഷൻ നീട്ടാൻ തീരുമാനിച്ചത്.





































