gnn24x7

26ഓളം ജീവനക്കാര്‍ക്ക് കൊവിഡ്; ഗുജറാത്തില്‍ മരുന്ന് നിര്‍മാണ കമ്പനി അടച്ചു

0
273
gnn24x7

അഹമ്മദാബാദ്: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മരുന്ന് നിര്‍മാണ കമ്പനികളിലൊന്നായ കാഡില ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ അഹമ്മദാബാദിലെ നിര്‍മാണ പ്ലാന്റ് പൂട്ടി. കമ്പനിയിലെ 26ഓളം ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കമ്പനി താത്കാലികമായി പൂട്ടിയത്.

കമ്പനിയിലെ അഞ്ചു തൊഴിലാളികള്‍ക്ക് കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് കൊവിഡ് സ്ഥിരീകരിച്ചിരുന്നതായി അഹമ്മദാബാദിലെ ജില്ലാ വികസന ഓഫീസര്‍ അരുണ്‍ മഹേഷ് ബാബു അറിയിച്ചു. ഈ ആഴ്ച 21 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘മെയ് 5ന് ഞങ്ങള്‍ കാഡിലയിലെ 30 തൊഴിലാളികളുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായെടുത്തു. അതില്‍ 21 പേര്‍ക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചു,’ അരുണ്‍ മഹേഷ് ബാബു അറിയിച്ചു.

വ്യാഴ്ചയാണ് കമ്പനി അടച്ചിടാന്‍ നിര്‍ദേശം നല്‍കിയത്. കമ്പനിയിലെ 95 ജീവനക്കാരെ ക്വാറന്റൈനിലാക്കിയെന്നും കമ്പനിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗുജറാത്തില്‍ കഴിഞ്ഞ ദിവസം മുതല്‍ സമ്പൂര്‍ണ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത് അഹമ്മദാബാദ് ജില്ലയിലാണ്.

ഇതുവരെ 7,012 കേസുകളാണ് ഗുജറാത്തില്‍ സ്ഥിരീകരിച്ചത്. 400 ലേറെ പേര്‍ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here