ന്യൂഡല്‍ഹി: ഭൗമ ദിനത്തില്‍ കോവിഡ് 19 നേരിടാന്‍ മുന്നില്‍ നിന്നും പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൃതജ്ഞത അര്‍പ്പിച്ച് പ്രധാനമന്ത്രി.
പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കൂടിയാണ് അഭിനന്ദനം അറിയിച്ചത്.  
‘നമ്മുടെ മാതാവായ ഭുമിക്ക് വേണ്ടിയുള്ള അന്താരാഷ്ട്ര ദിനത്തില്‍,നമുക്ക് നല്‍കുന്ന സമ്പുഷ്ടമായ കരുതലിന്റെയും അനുകമ്പയുടേയും പേരില്‍ നമ്മെളെല്ലാവരും ഈ വാസ ഗൃഹത്തോടുള്ള അനുകമ്പ രേഖപെടുത്തണം. ശുദ്ധവും ആരോഗ്യകരവും കൂടുതല്‍ ഐശ്വര്യ ദായകവുമായ
ഭൂമിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്യാം.കോവിഡ് 19 നെ കീഴടക്കാന്‍ മുന്‍ നിരയില്‍  പ്രവര്‍ത്തിക്കുന്ന എല്ലാവരെയും നമുക്ക് അഭിവാദ്യം ചെയ്യാം,’ എന്നിങ്ങനെയാണ് പ്രധാനമന്ത്രിയുടെ ഭൗമദിന സന്ദേശ ട്വീറ്റ്. 
 
                






