gnn24x7

കശ്മീര്‍ താഴ്വരയില്‍ ഭീകരാക്രമണത്തിന് ലെഷ്ക്കര്‍ ഇ തോയ്ബ തയ്യാറെടുക്കുന്നതായി രഹസ്യ വിവരം!

0
228
gnn24x7

ശ്രിനഗര്‍: കശ്മീര്‍ താഴ്വരയില്‍ ഭീകരാക്രമണത്തിന് ലെഷ്ക്കര്‍ ഇ തോയ്ബ തയ്യാറെടുക്കുന്നതായി രഹസ്യന്വേഷണ വിഭാഗം വിവരം നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍
കശ്മീര്‍ താഴ്‌വരയില്‍ സൈന്യം കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

പുല്‍വാമ മോഡല്‍ ആക്രമണത്തിനാണ് ഭീകരര്‍ തയ്യാറെടുക്കുന്നത് എന്നാണ് രഹസ്യാന്വേഷണ വിഭാഗം വിവരം നല്‍കിയത്.

സൈനിക വാഹനങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുന്നതിനാണ് ലെഷ്ക്കര്‍ പദ്ധതിയിടുന്നതെന്നാണ് വിവരം.

പാക്കിസ്ഥാന്‍ സ്വദേശിയായ റെഹ്മാന്‍ ഭായി എന്നയാളാണ് ആക്രമണം ആസൂത്രണം ചെയ്ത് നടപ്പിലാക്കുക എന്ന് രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടില്‍ ഉണ്ട്.

ആക്രമണത്തിന് തീവ്രവാദികളെ ആംബുലന്‍സ് ഉപയോഗിച്ച് സുരക്ഷാ സേനയുടെ കണ്ണ് വെട്ടിച്ച് എത്തിക്കുന്നതിന് പദ്ധതി തയ്യാറാക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പത്താന്‍,സോപോര്‍,ഹന്ദ്വാര എന്നിവിടങ്ങളില്‍ കര്‍ശന സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

സൈനിക വാഹനങ്ങള്‍ കടന്ന് പോകുന്ന സമയത്ത് കര്‍ശന സുരക്ഷയോരുക്കണം എന്ന് സുരക്ഷാ സേനയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ബാരാമുള്ളയില്‍ നിന്നും ഒരു മാരുതി ആള്‍ട്ടോ കാര്‍ ആരോ കടത്തികൊണ്ട്‌ പോയെന്ന്‍ റിപ്പോര്‍ട്ടുണ്ട്,ഈ കാര്‍ ഉപയോഗിച്ച് ആക്രമണം നടത്തുന്നതിനുള്ള സാധ്യതയും സുരക്ഷാ സേന പരിശോധിക്കുന്നുണ്ട്.

കശ്മീര്‍ താഴ്‌വരയില്‍ ഭീകരര്‍ക്കെതിരെ സൈന്യം കര്‍ശന നടപടിയാണ് സ്വീകരിക്കുന്നത്,തീവ്ര വാദ സംഘടനകളുടെ കമാന്‍ഡര്‍ മാര്‍ അടക്കമുള്ളവരെ സൈന്യം വകവരുത്തിയിരുന്നു, ഇതിന് പക വീട്ടുന്നതിനായാണ് തീവ്രവാദ സംഘടനകള്‍ താഴ്വരയില്‍ ആക്രമണത്തിന് പദ്ധതിയിടുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here