ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയ്ക്കും, അമ്മ മാധവി രാജെ സിന്ധ്യയ്ക്കും കൊറോണ സ്ഥിരീകരിച്ചെന്ന് റിപ്പോർട്ടുകൾ. കൊറോണ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് രണ്ടുപേരെയും ഡൽഹിയിലെ മാക്സ് സ്പെഷാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്.
തൊണ്ടവേദനയും, പനിയും കാരണം ജൂൺ എട്ടാം തീയ്യതി മുതൽ രണ്ടു പേരും ആശുപത്രിയിൽ അഡ്മിറ്റായിരുന്നു.
കൊറോണ വൈറസ് രോഗലക്ഷണങ്ങൾ കാണിച്ചതിനാൽ ബിജെപി ദേശീയ വക്താവ് സാംബിത് പത്രയെ ഹരിയാനയിലെ ഗുരുഗ്രാമിലെ മെഡന്ത ആശുപത്രിയിൽ പ്രവേശിപ്പിരുന്നു. തന്നെ ഡിസ്ചാർജ് ചെയ്തതായി അദ്ദേഹം ഇന്ന് ട്വീറ്റ് ചെയ്തു.
ഞായറാഴ്ച ഉച്ചതിരിഞ്ഞ് തൊണ്ടവേദന, നേരിയ പനി എന്നിവയെ തുടർന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അദ്ദേഹം ഇന്ന് കോവിഡ് -19 പരിശോധനയ്ക്ക് വിധേയനായി.










































