gnn24x7

കർണാടക നിയമസഭാ കൗൺസിൽ ഉപാദ്ധ്യക്ഷനെ റെയില്‍വേ പാളത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി

0
317
gnn24x7

ബംഗളൂരു: കർണാടക നിയമസഭാ കൗൺസിൽ ഉപാദ്ധ്യക്ഷൻ എസ്എൽ ധർമഗൗഡയെ റെയില്‍വേ പാളത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. സ്വദേശമായ ചിക്കമംഗലൂരുവിലെ കടൂര്‍ താലൂക്കിൽ റെയിൽവേ ട്രാക്കിൽ നിന്നുമാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനൊപ്പം ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു.

കഴിഞ്ഞദിവസം രാത്രി ഇദ്ദേഹത്തെ വീട്ടില്‍ നിന്ന് കാണാതായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിനിനൊടുവിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. നിയമസഭാ സമ്മേളനത്തിൽ ധർമഗൗഡ അദ്ധ്യക്ഷ സ്ഥാനം വഹിക്കുന്നതിനെതിരെ നിയമസഭാ സമ്മേളനത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു.

gnn24x7