കുവൈറ്റ് സിറ്റി: കൊവിഡ് വ്യാപനത്തെ തുടർന്ന് ഓക്സിജൻ ക്ഷാമം നേരിടുന്ന ഇന്ത്യക്ക് കുവൈത്തിന്റെ ഓക്സിജൻ സഹായം. 100 മെട്രിക് ടണ്ണിലേറെ ഓക്സിജൻ നാവിക സേനയുടെ കപ്പലുകളിൽ മംഗളൂരു തുറമുഖത്ത് എത്തിച്ചു. ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി വഴിയാണ്കുവൈത്ത് സര്‍ക്കാര്‍ സഹായം നൽകിയത്.
നാവിക സേനയുടെ ഐഎൻഎസ് കൊച്ചി, ഐഎൻഎസ് ടബാർ എന്നീ കപ്പലുകളിലാണ് ഓക്സിജൻ മംഗളൂരുവിൽ എത്തിച്ചത്. അതേസമയം, രണ്ട് ഇന്ത്യൻ നേവി കപ്പലുകളായ ഐഎൻഎസ് കൊച്ചി, ഐഎൻഎസ് തബാർ എന്നിവ 100 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജനും 1400 ഓക്സിജൻ സിലിണ്ടറുകളുമായി ഷുവായ്ക് തുറമുഖത്ത് നിന്ന് പുറപ്പെട്ട് മെയ് 11 ന് മംഗളൂരു തുറമുഖത്ത് എത്തി.
“വൈദ്യസഹായം തുടർന്നും പ്രവർത്തിക്കുമെന്നും 1400 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ ഉടൻ തന്നെ കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും കുവൈറ്റ് ഇന്ത്യൻ എംബസി അറിയിച്ചു.








































