ന്യൂഡല്‍ഹി: ലോക്ക് ഡൌണ്‍ രാജ്യവ്യാപകമായി മെയ് 31 വരെ നീട്ടി. ഇന്ന് അര്‍ദ്ധ രാത്രിയില്‍ മൂന്നാം ഘട്ട ലോക്ക് ഡൌണ്‍ അവസാനിക്കുന്ന സാഹചര്യത്തിലാണ് ലോക്ക് ഡൌണ്‍ നീട്ടിയത്.
നാലാം ഘട്ട ലോക്ക് ഡൌണ്‍ മെയ് 31 വരെയാണ് നീട്ടിയിരിക്കുന്നത്.എന്നാല്‍ ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക മാര്‍ഗ നിര്‍ദ്ദേശം ആഭ്യന്തര മന്ത്രാലയം ഉടന്‍ പുറത്തിറക്കും. കൂടുതല്‍ ഇളവുകള്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ ഉണ്ടായേക്കും. ചില ഇളവുകളില്‍ സംസ്ഥനാങ്ങള്‍ക്ക് തീരുമാനം എടുക്കാന്‍
കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കും.പൊതുഗതാഗതം,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം സംബന്ധിച്ചുള്ള നിലപാട് ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശത്തില്‍ ഉണ്ടാകും.
കൊറോണ വ്യാപനം പ്രതിരോധിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മാര്‍ച്ച് 25 നാണ് ആദ്യ ഘട്ട ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചത്. ഏപ്രില്‍ 14 വരെ പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍ മെയ് 3 ലേക്ക് നീട്ടി. പിന്നീട് മെയ് 17 ലേക്ക് നീട്ടുകയായിരുന്നു.
നിലവില്‍ രാജ്യത്ത് രോഗവ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യമാണ് ഉള്ളത്.
അതേസമയം ലോക്ക് ഡൌണ്‍ നീട്ടുന്ന സാഹചര്യത്തില്‍
സാമ്പത്തിക മേഖലകളുടെ കാര്യത്തില്‍ ഉണ്ടാകുന്ന പ്രതിസന്ധി കണക്കിലെടുത്ത് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നതിന് സാധ്യതയുണ്ട്. ഈ ഇളവുകള്‍ മാര്‍ഗനിര്‍ദേശം പുറത്ത് വന്നാല്‍ മാത്രമേ വ്യക്തമാകൂ.ഗ്രീന്‍ സോണുകളില്‍ ഇളവുകള്‍ ഉണ്ടാകും എന്നാണ് വിവരം. വിമാന സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുന്നതിനും സാധ്യതയില്ലെന്നാണ് വിവരം.