തിരുവനന്തപുരം: നിലവിലെ ഉത്തരവ് പ്രകാരം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഞായറാഴ്ച ആരാധനാലയങ്ങളിൽ പ്രാർഥന നടത്താൻ അനുമതി. ഒരേസമയം 15 പേര്‍ക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ട്. കൂടുതൽ ഇളവുകൾ ഇല്ലെന്നും കൂടുതല്‍ ഇളവുകള്‍ വേണമോ എന്നു ചൊവ്വാഴ്ചത്തെ അവലോകന യോഗത്തില്‍ തീരുമാനിക്കുമെന്നും സർക്കാർ അറിയിച്ചു.
കേരളത്തില്‍ ഇന്ന് 12,118 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,124 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,96,863 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,70,565 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26,298 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.






































