Categories: India

രാജ്യതലസ്ഥാനത്ത് കുടിയേറ്റ തൊഴിലാളികളുടെ അഭയകേന്ദ്രത്തില്‍ വന്‍ തീപിടിത്തം

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കുടിയേറ്റ തൊഴിലാളികളുടെ  അഭയകേന്ദ്രത്തില്‍ വന്‍ തീപിടിത്തം. ഡല്‍ഹി കാശ്മീരി ഗേറ്റിലാണ് ആയിരക്കണക്കിന് തൊഴിലാളികള്‍ താമസിക്കുന്ന അഭയകേന്ദ്രത്തില്‍ തീപിടിത്തം ഉണ്ടായത്. ഇവിടെ കഴിഞ്ഞ ദിവസം താമസക്കാരും ഉദ്യോഗസ്ഥരും തമ്മില്‍ ഭക്ഷണത്തെ ചൊല്ലി തര്‍ക്കം നടന്നിരുന്നു. ഇതേതുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷം ഉണ്ടായി. ജീവനക്കാര്‍ തൊഴിലാളികളെ മര്‍ദിച്ചതായും പോലീസിനോട് തൊഴിലാളികള്‍ പറഞ്ഞു.

ഈ സംഭവത്തെ തുടര്‍ന്ന് തൊഴിലാളികള്‍ അഭയകേന്ദ്രത്തില്‍ തീയിട്ടതാണോ എന്ന് സംശയമുണ്ട്.ഇക്കാര്യത്തില്‍ പോലീസ് അന്വേഷണം നടത്തുകയാണ്. അതേ സമയം ഇവിടത്തെ തൊഴിലാളികള്‍ ജീവനക്കാരെ മര്‍ദ്ദിക്കുകയായിരുന്നെന്ന് ജീവനക്കാര്‍ പോലീസിനോട് പറഞ്ഞു.

ലഹരിക്ക്‌ അടിമകളായ തൊഴിലാളികള്‍ ലഹരി വസ്തുക്കള്‍ ആവശ്യപെട്ട് അക്രമം നടത്തുകയായിരുന്നെന്നും ജീവനക്കാര്‍ പറയുന്നു.

അഭയകേന്ദ്രത്തില്‍ തീപിടുത്തം ഉണ്ടായെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന്‍ 5 അഗ്നിരക്ഷാസേനയുടെ വാഹനങ്ങള്‍ സ്ഥലത്ത് എത്തുകയും രക്ഷാ പ്രവര്‍ത്തനം നടത്തുകയുമായിരുന്നു.

Newsdesk

Recent Posts

സാൻജോയ്ക്കായുള്ള പബ്ലിക് ഫണ്ട് കളക്ഷനിൽ നോമിനി ഭാര്യ; ഗോ ഫണ്ട് പണം കൈമാറരുതെന്ന ആവശ്യം ശക്തം

സാൻജോ സുനിലിന്റെ മരണത്തിനു പിന്നാലെ ഗോ ഫണ്ട്‌ വഴി നടത്തിയ പബ്ലിക് ഫണ്ട് കളക്ഷനിൽ 21 ലക്ഷത്തിലധികം രൂപ സമാഹരിച്ചതയാണ്…

40 mins ago

ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് സംസാരിക്കാം; B&B Nursing Ltd ഒരുക്കുന്ന ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സ്

B&B Nursing Ltd ഒരുക്കുന്ന ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സിൽ നിങ്ങൾക്കും പങ്കെടുക്കാം. ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ എന്നിവിടങ്ങളിൽ ജോലി…

3 hours ago

മിഷിഗണിലെ സിനഗോഗ് ആക്രമണം;  അക്രമി ഹിസ്ബുള്ള കമാൻഡറുടെ സഹോദരനെന്ന് ഇസ്രയേൽ

മിഷിഗൺ: മിഷിഗണിലെ സിനഗോഗ് ആക്രമിച്ച വ്യക്തിയുടെ സഹോദരൻ ഹിസ്ബുള്ള കമാൻഡറാണെന്ന അവകാശവാദവുമായി ഇസ്രയേൽ പ്രതിരോധ സേന. കഴിഞ്ഞ ആഴ്ച വ്യോമാക്രമണത്തിൽ…

5 hours ago

NorthWest 10K Charity Lunch Fundraiser Raised €1,333

The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…

1 day ago

‘ഭൂലോകം വെല്ലാനായിപോരണ സുൽത്താൻ’ ആട്-3 -യിലെ വീഡിയോ ഗാനം പുറത്ത്

ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…

2 days ago

JUSTICE FOR SANJO SUNIL; നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും

ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…

2 days ago