gnn24x7

ഉംപൂണ്‍ ചുഴലിക്കാറ്റ് മൂലം പശ്ചിമ ബംഗാളില്‍ 72 പേര്‍ മരിച്ചെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി

0
414
gnn24x7

കൊല്‍ക്കത്ത: ഉംപൂണ്‍ ചുഴലിക്കാറ്റ് മൂലം പശ്ചിമ ബംഗാളില്‍ 72 പേര്‍ മരിച്ചെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. മരിച്ചവരില്‍ 15 പേര്‍ കൊല്‍ക്കത്തയില്‍ നിന്നാണ്. വീടുകളും മരങ്ങളും തകര്‍ന്നു വീണും വൈദ്യുതാഘാതമേറ്റുമാണ് മരണം സംഭവിച്ചത്.

‘ഇതിനുമുമ്പ് ഇങ്ങനെയൊരു ദുരന്തം കണ്ടിട്ടില്ല, പ്രധാനമന്ത്രി മോദിയോട് സംസ്ഥാനം സന്ദര്‍ശിക്കാനും സ്ഥിതിഗതികള്‍ കാണാനും ആവശ്യപ്പെടും,’ മമത പറഞ്ഞു.

ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബത്തിന് 2.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും മമത പറഞ്ഞു.

നോര്‍ത്ത് 24 പര്‍ഗനസിലെ ഹസ്‌നാബാദ് ഹിന്‍ഗല്‍ഗുഞ്ച് പ്രദേശത്താണ് പശ്ചിമബംഗാളില്‍ ഏറ്റവും കൂടുതല്‍ നാശ നഷ്ടമുണ്ടായിരിക്കുന്നത്. ഇച്ചാമതി നദി കരകവിഞ്ഞൊഴുകുന്നതു മൂലം 60 ഓളം ഗ്രാമങ്ങളില്‍ അനിയന്ത്രിതമായി വെള്ളം ഒഴുകുകയാണ്.

ആയിരക്കണക്കിനാളുകള്‍ ഭവനരഹിതരായിട്ടുണ്ട്. നദികളില്‍ നിന്നും വെള്ളം കരകവിഞ്ഞൊഴുകുന്നതിനാല്‍ താല്‍ക്കാലിക ക്യാമ്പുകള്‍ പോലും സ്ഥാപിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here