gnn24x7

ബീഹാറിലെ ഭാഗല്‍പുരില്‍ ട്രക്കും ബസും കൂട്ടിയിടിച്ച് അതിഥി തൊഴിലാളികള്‍ കൊല്ലപ്പെട്ടു

0
334
gnn24x7

ഭാഗല്‍പുര്‍: ബീഹാറിലെ ഭാഗല്‍പുരില്‍ ട്രക്കും ബസും കൂട്ടിയിടിച്ച് അതിഥി തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ഇന്ന് രാവിലെയാണ് അപകടം. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ബസുമായി കൂട്ടിയിടിച്ച തൊഴിലാളികളുമായി എത്തിയ ട്രക്ക് മറിയുകയായിരുന്നു.

സംഭവസ്ഥലത്തുവെച്ചുതന്നെ ഒമ്പത് തൊഴിലാളികള്‍ കൊല്ലപ്പെട്ടെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

മഹാരാഷ്ട്രയിലെ യവാത്മല്‍ ജില്ലയിലും അതിഥി തൊഴിലാളികളുമായി പോയ ബസ് മറിഞ്ഞ് നാലു പേര്‍ മരിച്ചു. പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ മൂന്നു അതിഥി തൊഴിലാളികളും ബസ് ഡ്രൈവറുമാണ് മരിച്ചത്. 22 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.

ശ്രമിക് പ്രത്യേക ട്രെയിനില്‍ ജാര്‍ഖണ്ഡിലേക്ക് പോകാനായി നാഗ്പൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് അതിഥി തൊഴിലാളികളുമായി പോകുകയായിരുന്ന ബസാണ് മറിഞ്ഞതെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് നൂറുല്‍ ഹസ്സന്‍ പറഞ്ഞു.

പുലര്‍ച്ചെ 3.30 നുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നും എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിക്കുയായിരുന്നുവെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു.

പരിക്കേറ്റ 22 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

തിങ്കളാഴ്ച രാത്രി ഉത്തര്‍പ്രദേശില്‍ അതിഥി തൊഴിലാളികളുമായി പോയ ലോറി മറിഞ്ഞ് മൂന്ന് സ്ത്രീകള്‍ മരിച്ചിരുന്നു. മഹോബ ജില്ലയില്‍ വെച്ചാണ് അപകടം ഉണ്ടായത്. മിര്‍സാപൂര്‍ ഹൈവേയിലെ മഹുവാ ടേണിലെ പന്‍വാഡി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടം നടന്നത്.

gnn24x7