gnn24x7

രാജസ്ഥാനില്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള വിമതരുടെ നീക്കങ്ങള്‍ പരാജയപ്പെട്ടെന്ന് അശോക് ഗെലോട്ട്

0
263
gnn24x7

ജയ്പൂര്‍: രാജസ്ഥാനില്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള വിമതരുടെ നീക്കങ്ങള്‍ പരാജയപ്പെട്ടെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട്. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘എം.എല്‍.എമാരാരും ബി.ജെ.പിയിലേക്ക് പോകാന്‍ തയ്യാറാകാത്തതിനാല്‍ അവരുടെ പദ്ധതി നടപ്പായില്ല. അതുകൊണ്ടാണ് പുതിയ പാര്‍ട്ടി എന്ന പദ്ധതിയുമായി വന്നത്. അതിനും ബി.ജെ.പിയുടെ സഹായമുണ്ടാകും’, ഗെലോട്ട് പറഞ്ഞു.

കഴിഞ്ഞ ആറ് മാസമായി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. രാജ്യസഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പി ഇതിനായി ശ്രമം നടത്തിയിരുന്നുവെന്നും ഗെലോട്ട് പറഞ്ഞു.

അതേസമയം സുര്‍ജേവാല വിമതരെ സ്വാഗതം ചെയ്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ എല്ലാവരോടും കോണ്‍ഗ്രസ് ഇത് പറയാറുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

‘ഞങ്ങള്‍ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് കഴിഞ്ഞ മൂന്ന് ദിവസമായി പറഞ്ഞുകൊണ്ടിരിക്കുകയാണ്. അതിപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെങ്കിലും എം.എല്‍.എയാണെങ്കിലും മന്ത്രിയാണെങ്കിലും ഞങ്ങള്‍ എപ്പോഴും സ്വാഗതം ചെയ്യും’, ഗെലോട്ട് പറഞ്ഞു.

സച്ചിന്‍ പലപ്പോഴും ദല്‍ഹിയിലും ലണ്ടനിലുമാണ് ചെലവഴിക്കാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ അനുമതിയില്ലാതെയാണ് ഈ യാത്രകള്‍ അദ്ദേഹം നടത്തിയിട്ടുള്ളതെന്നും ഗെലോട്ട് പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here