gnn24x7

ജിഎസ്ടി യോഗത്തില്‍ മൊബൈല്‍ ഫോണുകളുടെ നികുതി വര്‍ധിപ്പിക്കാന്‍ തീരുമാനം

0
264
gnn24x7

ന്യൂദല്‍ഹി: ജിഎസ്ടി യോഗത്തില്‍ മൊബൈല്‍ ഫോണുകളുടെ നികുതി വര്‍ധിപ്പിക്കാന്‍ തീരുമാനമായി. 12 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി നികുതി കൂട്ടാനാണ് തീരുമാനം. ഇതോടെ മൊബൈല്‍ ഫോണുകളുടെ വിലയില്‍ വര്‍ദ്ധനവ് വരും. ജി.എസ്.ടി കൗണ്‍സിലിന്റെ 39 മത് യോഗത്തിലാണ് നികുതി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമെടുത്തത്.

മൊബൈലിന്റെ അസംസ്‌കൃത വസ്തുക്കളുടെ നികുതി ഫോണിന്റെ നികുതിയുമായി ഏകീകരിച്ചു. ഏപ്രില്‍ ഒന്നു മുതല്‍ തീരുമാനം പ്രബല്യത്തില്‍ വരും.

ജി.എസ്.ടി 12 ശതമാനത്തില്‍ നിന്ന് 18 ശതമാനത്തിലേക്ക് ഉയര്‍ത്തിയത്ത് മൊബൈല്‍ വ്യവസായത്തെ ബാധിക്കുമെന്നും സ്മാര്‍ട് ഫോണ്‍ വ്യവസായത്തിന്റെ നിലവിലെ സ്ഥിതി തന്നെ പരിതാപകരമാണെന്നും ലാഭമുണ്ടാക്കാന്‍ പ്രത്‌നിക്കുകയാണെന്നും  ഷവോമി ഇന്ത്യയുടെ എം.ഡി മനു കുമാര്‍ ജെയ്ന്‍ പ്രതികരിച്ചു. എല്ലാവരും മൊബൈല്‍ ഫോണുകളുടെ വിലകൂട്ടാന്‍ നിര്‍ബന്ധിതരാകുമെന്നും ഇത് വിപണിയെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here