മുംബൈ: മുംബൈയില്‍ 16 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. പൂനെയിലാണ് രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സംസ്ഥാനത്ത് ഇതോടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 320 ആയി.
12 പേരാണ് ഇതുവരെ മഹാരാഷ്ട്രയില്‍ കൊവിഡ് മൂലം മരണപ്പെട്ടത്. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതില്‍ ഒരാള്‍ പൊലീസുകാരനാണ്. മുംബൈ സി.എസ്.ടി റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
അതേസമയം മധ്യപ്രദേശില്‍ ഇന്ന് മാത്രം 21 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ 86 പേര്‍ക്ക് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു. ഇന്‍ഡോറിലാണ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ ഒന്‍പതുപേരും ഒരു കുടുംബത്തില്‍പ്പെട്ടവരാണ്. ഇതില്‍ മൂന്നും അഞ്ചും എട്ടും വയസുള്ള മൂന്ന് കൂട്ടികളും ഉള്‍പ്പെടും.
പശ്ചിമംബംഗാളില്‍ ഇന്നലെ 10 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 32 കേസുകളാണ് ഇതുവരെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നാല് മരണമാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.









































