മുംബൈ: മുംബൈ താജ് ഹോട്ടലിന് ബോംബ് ഭീഷണി. ഇതേ തുടർന്ന് പ്രദേശത്തെ സുരക്ഷ വർധിപ്പിച്ചു. പുലർച്ചെ 12.30ന് പാകിസ്ഥാനിൽ നിന്നാണ് ഭീഷണി ഫോണ്‍കോൾ എത്തിയതെന്ന് അധികൃതർ പറയുന്നു. ഹോട്ടൽ തകർക്കുമെന്നായിരുന്നു സന്ദേശം.
2018ൽ 26/11 ഭീകരാക്രമണത്തിന് മുംബൈ താജ് ഹോട്ടലും വേദിയായിരുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഭീകരാക്രമണത്തിൽ 166 പേരാണ് കൊല്ലപ്പെട്ടത്. 300ഓളം പേർക്ക് പരിക്കേറ്റു. സ്ഫോടകവസ്തുക്കളും ആയുധങ്ങളുമായി പത്ത് ലഷ്കർ ഇ തൊയ്ബ ഭീകരരാണ് 2008 നവംബർ 26ന് മുംബൈ നഗരത്തെ ഭീതിയിലാഴ്ത്തിയത്.
ഛത്രപതി ശിവജി ടെർമിനൽസ്, ഒബ്‌റോയ് ട്രൈഡന്റ് ഹോട്ടൽ, താജ് പാലസ്, ലെപ്പേൽഡ് കഫെ, നരിമാൻ ഹൗസ് തുടങ്ങി മുംബൈയിലെ തിരക്കേറിയ എട്ട് കേന്ദ്രങ്ങളിലാണ് അന്ന് ലഷ്കറെ സംഘത്തിന്റെ ആക്രമണമുണ്ടായത്. കറാച്ചി കേന്ദ്രമാക്കി ഭീകരർ നടത്തിയ മാസങ്ങൾ നീണ്ട ആസൂത്രണത്തിന്റെ ഫലമായിരുന്നു മുംബൈ ആക്രമണം.