gnn24x7

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം രോഗം ബാധിച്ചത് 48916 പേര്‍ക്ക്

0
284
gnn24x7

ന്യൂദല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം രോഗം ബാധിച്ചത് 48916 പേര്‍ക്ക്. 757 പേരാണ് വെള്ളിയാഴ്ച മാത്രം രോഗം ബാധിച്ച് മരിച്ചത്.

31358 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ച് ജീവന്‍ നഷ്ടമായത്.

കൊവിഡ് മരണങ്ങളുടെ നിരക്കില്‍ ഇന്ത്യ ഫ്രാന്‍സിനെ മറികടന്നു. നിലവില്‍ അമേരിക്ക, ബ്രസീല്‍, ബ്രിട്ടന്‍, മെക്സികോ, ഇറ്റലി എന്നീ രാജ്യങ്ങള്‍ക്ക് പിന്നിലാണ് ഇന്ത്യയിലെ കൊവിഡ് മരണങ്ങള്‍.

ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചവരുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. 1336861 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചത്.


gnn24x7