gnn24x7

2021 മുതല്‍ ഇന്ത്യയില്‍ പുതിയ ഡിജിറ്റല്‍ പാസ്‌പോര്‍ട്ടുകള്‍

0
270
gnn24x7

ന്യൂഡല്‍ഹി: 2021 മുതല്‍ ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും പുതിയ ഡിജിറ്റല്‍ പാസ്‌പോര്‍ട്ടുകളായിരിക്കും വിതരണം ചെയ്യുക. ഇതില്‍ ഒരു പൗരന്റെ എല്ലാ വിവരങ്ങളും അടങ്ങിയ ചിപ്പ് ഘടിപ്പിച്ചതായിരിക്കും. ഇതുമൂലം വ്യാജ പാസ്‌പോര്‍ട്ട് നിര്‍മ്മിക്കാന്‍ കഴിയില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കൂടാതെ എയര്‍പോര്‍ട്ടുകളില്‍ വളരെ പെട്ടെന്ന് ചെക്കിന്‍ ചെയ്യുവാനും ചിപ്പിലൂടെ നമ്മുടെ റെറ്റിനയുടെ വിവരം മുതല്‍ വിരലടയാളം വരെ നിമിഷങ്ങള്‍ക്കുള്ളില്‍ ലഭ്യമാവും.

2021 മുതല്‍ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ബുക്ക്ലെറ്റ് പാസ്‌പോര്‍ട്ടുകള്‍ ഒഴിവാക്കിക്കൊണ്ട് ഇലക്ട്രോണിക് പാസ്‌പോര്‍ട്ട് വിതരണം ചെയ്യുന്നതിനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍. സാധാരണ പാസ്‌പോര്‍ട്ട് ഉപയോഗിക്കുമ്പോള്‍ എമിഗ്രേഷന് സമയത്തും നമുക്ക് ഒരുപാട് സമയം പരിശോധനയ്ക്ക് വേണ്ടി നഷ്ടപ്പെടാറുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ തിരക്കാണെങ്കില്‍ അതിന് മണിക്കുറുകള്‍ പോലും എടുത്തേക്കാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇങ്ങനെയുള്ള ഒരു ചിപ്പ് ഘടിപ്പിച്ച് പാസ്‌പോര്‍ട്ട് ആണെങ്കില്‍ അത് സ്‌കാന്‍ ചെയ്യുന്നതിലൂടെ എല്ലാ വിവരങ്ങളും ഉടനടി തന്നെ ലഭിക്കുന്നതായിരിക്കും.

വ്യാജ പാസ്‌പോര്‍ട്ടുകള്‍ തയ്യാറാക്കുന്ന തടയുന്നതിനും എയര്‍പോര്‍ട്ടിലെ ഇമിഗ്രേഷന്‍ പോലെയുള്ള നടപടിക്രമങ്ങള്‍ വളരെ വേഗത്തില്‍ ആക്കുന്നതിനു വേണ്ടി യാണ് പുതിയ രീതിയിലുള്ള മാറ്റം വന്നിരിക്കുന്നത്. നമ്മുടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് വെറും പേപ്പര്‍ കൊണ്ട് നിര്‍മ്മിതമാണ്. അതുപോലെതന്നെ അതിനുള്ളില്‍ ജനനതീയതി വര്‍ഷം നമ്മുടെ പ്രൊഫൈല്‍ പാസ്‌പോര്‍ട്ട് നമ്പര്‍ ആയി ബന്ധപ്പെട്ട കാര്യങ്ങള്‍ പിന്നെ കുറച്ച് ബ്ലാങ്ക് പേപ്പറുകള്‍ എന്നിവയാണ് ഉണ്ടാവുക. ഇനി വരാന്‍ പോകുന്ന പാസ്‌പോര്‍ട്ട് ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ചിരിക്കുന്നത് ആയിരിക്കും.

സ്റ്റാമ്പ് പേപ്പര്‍നെക്കാളും കുറച്ചുകൂടി വലുപ്പം കുറഞ്ഞ സിലിക്കോണ്‍ നിര്‍മ്മിതമായ ഈ ചിപ്പ് പാസ്‌പോര്‍ട്ടിന്റെ പുറത്തായിരിക്കും ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടാവുക. ഇലക്ട്രോണിക് ചിപ്പില്‍ പാസ്സ്‌പോര്‍ട്ട് ഉടമയുടെ എല്ലാ വിവരങ്ങളും അതായത് പേര്, ജനന തീയതി, അഡ്രസ്സ്, പ്രൊഫൈല്‍ ചിത്രം, അതുപോലെതന്നെ വിരലടയാളം, നമ്മള്‍ നടത്തിയ യാത്രകള്‍, വിസയും അതുമായി ബന്ധപ്പെട്ട അനുബന്ധ കാര്യങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടും. വിമാനത്താവളത്തിലേക്കും അതുപോലെതന്നെ വേണ്ടപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഒരു വ്യക്തിയുടെ പാസ്‌പോര്‍ട്ട് കിട്ടിക്കഴിഞ്ഞാല്‍ പെട്ടെന്ന് തന്നെ എല്ലാ വിവരങ്ങളും ലഭ്യമാവും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here