gnn24x7

വനിതാ പോലീസ് ഓഫീസറെ ആക്രമിച്ചു; അര്‍ണബിനെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്ത് മുംബൈ പോലീസ്

0
318
gnn24x7

മുംബൈ: റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയ്‌ക്കെതിരെ മറ്റൊരു കേസികൂടി രജിസ്റ്റർ ചെയ്ത് മുംബൈ പൊലീസ്. വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ചു എന്ന പരാതിയിലാണ് പുതിയ കേസ്. ഇന്ത്യൻ പീനൽ കോഡിന്റെ (ഐപിസി) 353, 504, 506, 34 എന്നീ വകുപ്പുകൾ ചുമത്തിയാണ് എഫ്‌ഐ‌ആർ ഫയൽ ചെയ്തിരിക്കുന്നത്.

ഇന്നലെ ആത്മഹത്യപ്രേരണ കേസില്‍ അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥയെ കയ്യേറ്റം ചെയ്‌തെന്നാണ് കേസ്. അതേസമയം 6 മണിക്കൂറിലേറെ നീണ്ട നടപടികള്‍ക്ക് ശേഷം അര്‍ണബിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

അലിബാഗിലെ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വേ നായിക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ്അര്‍ണബിനെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെ 8 മണിയോടെ കേസില്‍ ഹാജരാവാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും അര്‍ണബ് സഹകരിക്കാത്തതിനെ തുടര്‍ന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

gnn24x7