gnn24x7

സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ NIA റെയ്ഡ്

0
353
gnn24x7

തിരുവനന്തപുരം: സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ ദേശീയ അന്വേഷണ ഏജൻസി (എൻ ഐ എ)യുടെ റെയ്ഡ്. ഇസ്ലാമിക് സ്റ്റേറ്റ്സ് റിക്രൂട്ട്മെന്റ് കേസുകളുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത് എന്നാണ് പ്രാഥമിക വിവരം.

മലപ്പുറം ചേളാരിയില്‍ പി.എഫ്.ഐ ഏരിയാ നേതാവിന്റെ വീട്ടില്‍ലും, കണ്ണൂരിലെ പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ വീട്ടിലും റെയ്ഡ് നടന്നതായാണ് റിപ്പോർട്ട്. എൻഐഎ കൊച്ചി യൂണിറ്റാണ് പരിശോധന നടത്തുന്നത്.

പണം ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ കണ്ടെടുക്കുന്നതിനായി കഴിഞ്ഞ ഡിസംബറിൽ പോപ്പുലർ ഫ്രണ്ട് മുൻനിര നേതാക്കളുടെ വീടുകളിൽ സംസ്ഥാന വ്യാപകമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തിയിരുന്നു. ഇവരിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ന് മുൻനിര നേതാക്കളുടെ എല്ലാം വീടുകളിൽ ഒരേസമയം എൻ ഐ പരിശോധന നടത്തിയത്.

gnn24x7