gnn24x7

തുറമുഖങ്ങളിലുള്ള ചൈനീസ്‌ ഉൽപ്പന്നങ്ങൾക്ക്‌ എത്രയും വേഗം ക്ലിയറൻസ്‌ നല്‍കണമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി

0
266
gnn24x7

ന്യൂഡൽഹി: തുറമുഖങ്ങളിൽ കെട്ടിക്കിടക്കുന്ന ചൈനീസ്‌ ഉൽപ്പന്നങ്ങൾക്ക്‌ എത്രയും വേഗം കസ്‌റ്റംസ്‌ ക്ലിയറൻസ്‌ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌‌ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി ധനമന്ത്രി നിർമല സീതാരാമനും വാണിജ്യമന്ത്രി പീയുഷ്‌ ഗോയലിനും കത്തയച്ചു. ഉൽപ്പന്നങ്ങൾ തുറമുഖങ്ങളിൽ കെട്ടിക്കിടക്കുന്നത് കൂടുതൽ ബാധിക്കുക ചൈനയെയല്ല,‌ ഇന്ത്യൻ സംരംഭകരെയാണെന്ന്‌ ഗഡ്‌കരി കത്തിൽ പറഞ്ഞു.

ഇന്ത്യൻ സംരംഭകർ പണം നൽകിയശേഷമാണ്‌‌ ഈ ഉൽപ്പന്നങ്ങൾ എത്തിയത്‌. കസ്‌റ്റംസ്‌ അനുമതി വൈകുന്നത്‌  സംരംഭകർക്ക്‌ വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും. ചൈനീസ്‌ ഉൽപ്പന്നങ്ങൾക്ക്‌ അനുമതി ലഭിക്കാത്തത്‌ ചൂണ്ടിക്കാട്ടി ചില കർഷക സംഘടനാപ്രതിനിധികൾ  നിവേദനം നൽകിയത്‌ മുൻനിർത്തിയാണ്‌  ഗഡ്‌കരിയുടെ കത്ത്‌. കീടനാശിനി തളിക്കുന്ന സ്‌പ്രെയറുകൾക്ക്‌ അനുമതി ലഭിക്കാത്തതാണ്‌ കർഷകസംഘടനകൾ ചൂണ്ടിക്കാട്ടിയത്‌. കോവിഡ്‌ വ്യാപിച്ചതോടെ‌ അണുനശീകരണത്തിനും മറ്റുമായി സ്‌പ്രെയറുകൾ വ്യാപകമായി ഉപയോഗിക്കേണ്ടി വന്നിരുന്നു. കൃഷിക്ക്‌ ഈ യന്ത്രങ്ങൾ ലഭിക്കാതെ വന്നതോടെയാണ്‌ ഇറക്കുമതിയെ ആശ്രയിച്ചത്‌. ചൈനയിൽ നിന്നാണ്‌ കൂടുതൽ ഇറക്കുമതിയും. ക്ലിയറൻസ്‌ നൽകുന്നതിൽ കാർഷികാവശ്യങ്ങൾക്കുള്ളവയ്‌ക്ക്‌ മുൻഗണന നൽകണമെന്നും ഗഡ്‌കരി കത്തിൽ ആവശ്യപ്പെട്ടു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here