gnn24x7

സച്ചിന്‍ പൈലറ്റിനും കൂടെയുള്ള 18 എം.എല്‍.എമാര്‍ക്കുമെതിരെ ജൂലൈ 21 വരെ നടപടികളൊന്നും എടുക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശം

0
280
gnn24x7

ജയ്പൂര്‍:  സച്ചിന്‍ പൈലറ്റിനും കൂടെയുള്ള 18 എം.എല്‍.എമാര്‍ക്കുമെതിരെ ജൂലൈ 21 വരെ നടപടികളൊന്നും എടുക്കരുതെന്ന് രാജസ്ഥാന്‍ സ്പീക്കര്‍ക്ക് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

ജൂലൈ 21ന്  വൈകീട്ട് 5 വരെയാണ്  തീരുമാനമെടുക്കരുതെന്ന് ഹൈക്കോടതി സ്പീക്കറോട് നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത്.

രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനെയും കൂടെയുള്ള 18 എം.എല്‍.എമാരെയും നിയമസഭയില്‍നിന്നും അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിക്കെതിരെ സച്ചിന്‍ പൈലറ്റും 18 എം.എല്‍.എമാരും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

കഴിഞ്ഞ ദിവസമാണ്  രാജസ്ഥാന്‍ സ്പീക്കര്‍, സച്ചിന്‍  പൈലറ്റടക്കം 19 പേരെ അയോഗ്യരാക്കി നോട്ടീസ് പുറപ്പെടുവിച്ചത്. ഇതിനെതിരെ പുറത്തായ എം.എല്‍.എമാര്‍ നല്‍കിയ ഹര്‍ജിയിലാണ്  കോടതി വാദം കേള്‍ക്കുന്നത്. വെള്ളിയാഴ്ച കേസ് കോടതിയുടെ പരിഗണനയിലെത്തിയിരുന്നെങ്കിലും വാദം കേള്‍ക്കല്‍ മാറ്റിവെക്കുകയായിരുന്നു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ മനു അഭിഷേക് സിംഗ്വിയാണ് കോണ്‍ഗ്രസിനുവേണ്ടി ഹാജരാവുന്നത്. പൈലറ്റ് വിഭാഗത്തിനായി ഹാജരായത് പ്രമുഖ അഭിഭാഷകന്‍  ഹരീഷ് സാല്‍വെയാണ്.

നിയമസഭയ്ക്ക് പുറത്തുനടക്കുന്ന കാര്യങ്ങള്‍ കൂറുമാറല്‍ വിരുദ്ധ നിയമ ലംഘനത്തിന്‍റെ  പരിധിയില്‍ വരില്ലെന്നും സാല്‍വെ കോടതിയില്‍ പറഞ്ഞു. ഇപ്പോള്‍ സംഭവിച്ചത് സ്വതന്ത്രമായി അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം പറഞ്ഞു.

വസതികളിലും ഹോട്ടല്‍ മുറികളിലും നടന്ന യോഗങ്ങളില്‍ വിപ്പ് ചുമത്താന്‍ സാധിക്കില്ല. നിയമസഭയില്‍ മാത്രമേ വിപ്പിന് നിയമസാധുതയുള്ളു. അതുകൊണ്ട് പൈലറ്റും മറ്റ് എം.എല്‍.എമാര്‍ക്കും എതിരെ നല്‍കിയ നോട്ടീസ് പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ അയോഗ്യരാക്കി തളയ്ക്കാനുള്ള കോൺഗ്രസ് ശ്രമത്തിനു കോടതി വിധിയോടെ  താൽക്കാലിക തടയിടാന്‍ സച്ചിൻ പക്ഷത്തിന് ഇതോടെ കഴിഞ്ഞിരിയ്ക്കുകയാണ്. എന്നിരുന്നാലും ഇരു പക്ഷവും അന്യോന്യം നീക്കങ്ങള്‍ നിരീക്ഷിക്കുകയാണ്. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here