gnn24x7

ജമ്മു കശ്മീരിൽ ഡ്രോണുകൾ ഉപയോഗിച്ച് ബോംബിടാൻ പാക്കിസ്ഥാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്

0
321
gnn24x7

ന്യുഡൽഹി: ജമ്മു കശ്മീരിൽ ഡ്രോണുകൾ ഉപയോഗിച്ച് ബോംബിടാൻ പാക്കിസ്ഥാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്.  ജമ്മു കശ്മീരിലെ ആർ‌എസ് പുര, സാംബ മേഖലകളിലെ അന്താരാഷ്ട്ര അതിർത്തിക്കടുത്തുള്ള സുരക്ഷാ സ്ഥാപനങ്ങളിൽ ബോംബ് ഇടാനാണ് പാക് പദ്ധതിയെന്ന് ബിഎസ്എഫ് വൃത്തങ്ങൾ അറിയിച്ചു. 

പാക് ചാര ഏജൻസിയായ ഐ‌എസ്‌ഐയും ഡ്രോണുകളുടെ സഹായത്തോടെ ഇന്ത്യയിലേക്ക് മയക്കുമരുന്ന്, ആയുധങ്ങൾ, വെടിമരുന്ന് എന്നിവ എത്തിക്കാൻ പദ്ധതിയിടുന്നതായിറ്റും റിപ്പോർട്ട് ഉണ്ട്.  വിവരങ്ങളുടെ അടിസ്ഥാനത്തിൽ അതിർത്തിയിൽ നിരീക്ഷണവും സുരക്ഷയും കർശനമാക്കിയിട്ടുണ്ട്.  

ജൂൺ 20 ന് ജമ്മു കശ്മീരിലെ കത്വാ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിയിൽ ബി‌എസ്‌എഫ് ഒരു പാക് ഡ്രോൺ വെടിവെച്ച് വീഴ്ത്തിയിരുന്നു.  ഈ ഡ്രോണില്‍ നിന്നും ആയുധങ്ങളും, ഗ്രനേഡുകളും സുരക്ഷാ സേന കണ്ടെടുത്തിരുന്നു. ഒരു എം 4 യുഎസ് നിര്‍മ്മിത തോക്ക്, രണ്ട് മാഗസിനുകൾ, ഏഴ് ഗ്രനേഡുകൾ, 60 റൗണ്ട് വെടിയുണ്ടകള്‍, ഏഴ് ഗ്രനേഡുകള്‍ എന്നിവയാണ് ഡ്രോണില്‍ നിന്നും കണ്ടെടുത്തത്. ബിഎസ്എഫ് 19 ബറ്റാലിയനിലെ ഉദ്യോഗസ്ഥരാണ് ഡ്രോണ്‍ വെടിവെച്ച് വീഴ്ത്തിയത്.

പെട്രോളിങ്ങിനിടെയാണ് ഈ ഡ്രോണുകൾ സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടത്. ജൂദാൻ തന്നെ ബിഎസ്എഫ് വെടിവച്ചിടുകയായിരുന്നു.  ഒൻപത് റൗണ്ട് വെടിയുതിര്‍ത്ത ശേഷമാണ് ഡ്രോണ്‍ തകര്‍ന്ന് വീണത്. 

ഇതിനിടയിൽ ഈ കഴിഞ്ഞ ശനിയാഴ്ച പഞ്ചാബിലെ തൻ താരൻ ജില്ലയിൽ (Tarn Taran district)പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച അഞ്ച് നുഴഞ്ഞുകയറ്റക്കാരെ ബി‌എസ്‌എഫ് വെടിവച്ചു കൊന്നു. ജില്ലയിലെ ഭിക്കിവിന്ദ് സബ് ഡിവിഷനിലെ ദാൽ ഗ്രാമത്തിനടുത്താണ് സംഭവം നടന്നത്. നുഴഞ്ഞുകയറിയവരിൽ ഒരാളിൽ നിന്ന് ഒരു റൈഫിളും ബാഗും കണ്ടെടുത്തിട്ടുണ്ട്.  Tarn Taran ജില്ലയിലെ വേലിക്ക് കുറുകെ ബി‌എസ്‌എഫ് ഉദ്യോഗസ്ഥർ ചില നീക്കങ്ങൾ കണ്ട് ശ്രദ്ധിച്ചപ്പോഴാണ് നുഴഞ്ഞുകയറ്റമാണെന്ന് മനസിലായാതെന്നും അധികൃതർ പറഞ്ഞു.   

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here