gnn24x7

പാകിസ്താനില്‍ നിര്‍മിച്ച മയക്കുമരുന്നും അനധികൃത ആയുധക്കടത്തും പിടിച്ചെടുത്ത് പഞ്ചാബ് പൊലീസ്

0
272
gnn24x7

ചണ്ഡീഗഢ്: പാകിസ്താനില്‍ നിര്‍മിച്ച മയക്കുമരുന്നും അനധികൃത ആയുധക്കടത്തും പിടിച്ചെടുത്ത് പഞ്ചാബ് പൊലീസ്. ആയുധക്കടത്ത് റാക്കറ്റിന്റെ മുഖ്യകണ്ണിയായി പ്രവര്‍ത്തിച്ച ബി.എസ്.എഫ് ജവാന്‍ ഉള്‍പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ജമ്മു കശ്മീരിലെ സാംബ ജില്ലയില്‍ നിയമിക്കപ്പെട്ട ബി.എസ്.എഫ് കോണ്‍സ്റ്റബിള്‍ സുമിത് കുമാറാണ് അറസ്റ്റിലായത്.

തുര്‍ക്കിയില്‍ നിര്‍മിച്ച 9 എം.എം വരുന്ന സിഗാന പിസ്റ്റള്‍ ഉള്‍പ്പെടെ വിദേശ നിര്‍മിത ആയുധങ്ങള്‍, പാകിസ്താന്‍ ഓര്‍ഡിനന്‍സ് ഫാക്ടറി ചിഹ്നം പതിച്ച 80 കാട്രിഡ്ജുകള്‍, സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കുന്ന ഉപകരണങ്ങള്‍, 12 ബോര്‍ ഗണിന്റെ രണ്ട് കാട്രിഡ്ഡജുകള്‍ 32.30 ലക്ഷം രൂപയുടെ മയക്ക് മരുന്ന് ശേഖരം എന്നിവയാണ് സുമിത് കുമാറില്‍ നിന്ന് കണ്ടെത്തിയത്.

സുമിത് ഗുര്‍ദാസ്പുരിലാണ് താമസിക്കുന്നതെന്ന് പഞ്ചാബ് ഡി.ജി.പി ദിന്‍കര്‍ ഗുപ്ത പറഞ്ഞു.

ദിര്‍പൂര്‍ ഗ്രാമത്തില്‍ വെച്ച് അമന്‍പ്രീത് സിങ് എന്ന വ്യക്തിയെയാണ് ആദ്യം പൊലീസ് ആദ്യം അറസ്റ്റ് ചെയ്യുന്നത്. ജലന്ധറിലെ റൂറല്‍ പൊലീസാണ് ഒരു കൊലപാതക കേസുമായി ബന്ധപ്പെട്ട് ജൂലൈ 11ന്് ഇയാളെ അറസ്റ്റ് ചെയ്യുന്നത്.

അമന്‍പ്രീതും സഹോദരനും അതിര്‍ത്തിയില്‍ കള്ളക്കടത്തും ആയുധങ്ങളും അതിര്‍ത്തിയിലൂടെ കടത്തുന്ന പാകിസ്താന്‍ കാരനായ ഷാ മൂസയുമായി ബന്ധമുണ്ടെന്ന് പൊലീസിന് മൊഴിനല്‍കിയതിനെ തുടര്‍ന്നാണ് കേസില്‍ അന്വേഷണം പുരോഗമിക്കുന്നത്.

ഷാ മൂസയുമായി അമന്‍പ്രീത് ബന്ധപ്പെട്ടത് സുമിത് വഴിയാണെന്ന് ഡി.ജി.പി ദിന്‍കര്‍ പറയുന്നു. ഗുര്‍ദാസ്പൂര്‍ ജയിലില്‍ വെച്ച് ആയുധക്കടത്തുമായി ബന്ധപ്പെട്ട ഗുഢാലോചന നടത്തിയതെന്നും അതില്‍ തന്റെ പങ്ക് സുമിത് വെളിപ്പെടുത്തിയെന്നും ഡി.ജി.പി വ്യക്തമാക്കി. ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് സുമിത് ഗുര്‍ദാസ്പുര്‍ ജയിലില്‍ തടവിലായിരുന്നു.

ജാമ്യം ലഭിച്ച ശേഷം ഇയാളെ ജമ്മു കശ്മീരിലെ സാംബ ജില്ലയിലെ അതിര്‍ത്തിപ്രദേശത്ത് നിയമിക്കുകയായിരുന്നു. ഇതിനിടെയാണ് സുമിത് കള്ളക്കടത്തില്‍ പങ്കാളിയാകുന്നത്.

ആദ്യഘട്ടത്തലില്‍ 15 പാക്കറ്റ് ഹെറോയിന്‍ അതിര്‍ത്തി വഴി രാജ്യത്തേക്കെത്തിക്കാന്‍ സുമിത് സഹായിച്ചുവെന്നും രണ്ടാമത്തെ തവണ 25 പാക്കറ്റ് ഹെറോയിനും ഒന്‍പത് എം.എം സിഗാന പിസ്റ്റളും കടത്തുന്നതില്‍ തന്നെ വിന്യസിച്ച അതിര്‍ത്തി വഴി കടത്തുന്നതില്‍ പങ്കാളിയാവുകയായിരുന്നു.

ഹെറോയിന്‍ ചിലര്‍ക്ക നല്‍കിയ ശേഷം തോക്ക് സുമിത് തന്നെ കൈവശം വെക്കുകയായിരുന്നു. 39 ലക്ഷം രൂപയാണ് കള്ളക്കടത്തിന് സഹായിച്ചതിന് സുമിത്തിന് ലഭിച്ചതെന്നും ഡി.ജി.പി വ്യക്തമാക്കുന്നു.

പാകിസ്ഥാനില്‍ നിന്നും കടത്തേണ്ട വസ്തുക്കളുടെ ചിത്രങ്ങള്‍ മറ്റു പ്രതികള്‍ വഴി സുമിതിന് ലഭിക്കുകയായിരിക്കും ചെയ്തിരിക്കുകയെന്ന് പൊലീസ് കരുതുന്നു. സുമിത് ഇതനുസരിച്ച് താന്‍ നില്‍ക്കുന്ന പ്രദേശവും മറ്റു വിവരങ്ങളും ഇവര്‍ക്ക് നല്‍കിയാണ് ആയുധങ്ങളും മയക്കു മരുന്നും കടത്തിയതെന്നും അദ്ദേഹം പറയുന്നു. കേസില്‍ അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും ഡിജിപി ദിനകര്‍ പറഞ്ഞു.


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here