ന്യൂദല്‍ഹി: വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ സംഗീതകാരന്‍ പണ്ഡിറ്റ് ജസ്‌രാജ് അന്തരിച്ചു. 90 വയസായിരുന്നു. അമേരിക്കയില്‍ ന്യൂ ജഴ്‌സിയില്‍ വെച്ചായിരുന്നു അന്ത്യം. മേവാതി ഖരാനയിലെ വിഖ്യാതനയായ സംഗീതജ്ഞനായിരുന്നു പണ്ഡിറ്റ് ജസ്‌രാജ്.
ഏട്ടുപതിറ്റാണ്ട് നീണ്ട സംഗീത ജീവിതത്തിനാണ് അദ്ദേഹത്തിന്റെ മരണത്തോടെ അവസാനമായത്. കോടിക്കണക്കിന് ആരാധകരുള്ള ജസ്‌രംഗി ജുഗല്‍ബന്ദിയുടെ സൃഷ്ടാവായിരുന്നു അദ്ദേഹം.
രാജ്യം പരമോന്നത ബഹുമതികളായ പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ എന്നിവ നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു. ജസ്‌രാജിന്റെ മരണത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവര്‍ അനുശോചനം അറിയിച്ചു.