തിരുവനന്തപുരം: തുടർച്ചയായ പതിമൂന്നാം ദിവസവും ഇന്ധനവിലയില്‍ വർധനവ്. പെട്രോളിനും ഡീസലിനും 39 പൈസ വീതമാണ് ഇന്ന് കൂട്ടിയത്. സമീപകാലത്തെ ഏറ്റവും വലിയ വര്‍ധനയാണിത്. ഇതോടെ തിരുവനന്തപുരത്ത് ഡീസലിന് 87 രൂപ ഒരു പൈസയും, പെട്രോളിന് 92 രൂപ 46 പൈസയുമാണ് തിരുവനന്തപുരത്ത് വില. കൊച്ചിയില്‍ ഡീസലിന് 85 രൂപ 40 പൈസയും പെട്രോളിന് 90 രൂപ 74 പൈസയുമായി. ഈ മാസം ഡീസലിന് 4 രൂപ 30 പൈസയും പെട്രോളിന് 3 രൂപ 87 പൈസയുമാണ് വർധിച്ചിരിക്കുന്നത്.
രാജ്യത്ത് വില വര്‍ദ്ധനവിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. കേന്ദ്രം ഇന്ധന വില തുടര്‍ച്ചയായി വർദ്ധിപ്പിക്കുന്നത് കോര്‍പ്പറേറ്റുകളെ സഹായിക്കാനാണ് എന്നാണ് പ്രതിപക്ഷം വിമര്‍ശിക്കുന്നത്. ലോകത്ത് ഇന്ധനത്തിന് ഏറ്റവും കൂടുതല്‍ നികുതി ഈടാക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ






































