gnn24x7

സച്ചിന്‍ പൈലറ്റിനെതിരെ പരിഹാസവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മാര്‍ഗരറ്റ് ആല്‍വ

0
265
gnn24x7

ജയ്പൂര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടെ സച്ചിന്‍ പൈലറ്റിനെതിരെ പരിഹാസവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മാര്‍ഗരറ്റ് ആല്‍വ.

ബി.ജെ.പിയില്‍ ചേര്‍ന്ന് 45ാം വയസ്സില്‍ പ്രധാനമന്ത്രി ആകണമെന്ന ആഗ്രഹം കൊണ്ടാണോ ഇത്ര ധൃതി കാണിക്കുന്നതെന്നായിരുന്നു ആല്‍വയുടെ ചോദ്യം.

രാജ്യം മുഴുവന്‍ കൊവിഡ് പ്രതിസന്ധിക്കെതിരെയും അതിര്‍ത്തിയിലെ ചൈനയുടെ നീക്കത്തിനെതിരെയും പോരാടുമ്പോള്‍ സച്ചിന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി ആവാനാണ് ശ്രമം നടത്തുന്നെന്നും ആല്‍വ ആരോപിച്ചു.

” കോണ്‍ഗ്രസ് രാജസ്ഥാനില്‍ ഒരു ഭൂരിപക്ഷ സര്‍ക്കാര്‍ ഉണ്ടാക്കി. സച്ചിന്‍ പൈലന്റ് അദ്ദേഹത്തിന്റെ(അശോക് ഗെലോട്ട്) ഡെപ്യൂട്ടിയായി. അദ്ദേഹത്തിന് നാല് സുപ്രധാന വകുപ്പുകളും പി.സി.സി (സംസ്ഥാന കോണ്‍ഗ്രസ് യൂണിറ്റ്) മേധാവിസ്ഥാനവും ലഭിച്ചു, ”ആല്‍വ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

സച്ചിന്‍ പൈലറ്റ് 26 വയസുള്ള എം.പിയായി. കേന്ദ്രമന്ത്രിയായിരുന്നു. പിന്നീട് അദ്ദേഹം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (പി.സി.സി) മേധാവിയായി. തുടര്‍ന്ന് മുഖ്യമന്ത്രിയും, ആല്‍വ കൂട്ടിച്ചേര്‍ത്തു.

”ഇത്ര ധൃതി പിടിച്ച് നിങ്ങള്‍ക്ക് എവിടെയാണ് എത്തേണ്ടത്? 43 വയസ്സില്‍ മുഖ്യമന്ത്രിയാകാനും ബി.ജെ.പിയില്‍ ചേരുന്നതിലൂടെ 45ാം വയസില്‍ പ്രധാനമന്ത്രിയാകാനും ആണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്?,” ആല്‍വ സച്ചിനോട് ചോദിച്ചു.

കോണ്‍ഗ്രസ് ഒരു വലിയ പാര്‍ട്ടിയാണെന്നു പറഞ്ഞ ആല്‍വ എല്ലാവരുടെയും ആവശ്യം നിറവേറ്റാന്‍ കഴിയില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കാലഘട്ടത്തില്‍, ഒരു തസ്തികയും ആവശ്യപ്പെടാനുള്ള ധൈര്യം ആര്‍ക്കും ഉണ്ടായിരുന്നില്ലെന്നും അവര്‍ പറഞ്ഞു.

പാര്‍ട്ടിയില്‍ നിന്ന് പുറത്തുവന്ന ശേഷവും താന്‍ ഇപ്പോഴും കോണ്‍ഗ്രസുകാരന്‍ തന്നെയാണെന്നും ബി.ജെ.പിയിലേക്ക് ഇല്ലെന്നും സച്ചിന്‍ വ്യക്തമാക്കിയിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here