gnn24x7

കോറോണ വൈറസ്; രാജ്യത്തെ ജനങ്ങൾക്കായി പ്രധാനമന്ത്രി നാളെ വീഡിയോ സന്ദേശം പങ്കുവെക്കും

0
299
gnn24x7

ന്യൂഡൽഹി: കോറോണ വൈറസ് രാജ്യമെമ്പാടും വ്യാപിക്കുന്ന ഈ അവസരത്തിൽ രാജ്യത്തെ ജനങ്ങൾക്കായി പ്രധാനമന്ത്രി നാളെ വീഡിയോ സന്ദേശം പങ്കുവെക്കും.

നാളെ രാവിലെ ഒൻപത് മണിക്കാണ് പ്രധാനമന്ത്രി വീഡിയോ സന്ദേശം പങ്കുവെക്കുന്നത്. തന്റെ ട്വീറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 

വീഡിയോയിൽ കോറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട നിലവിലെ സാഹചര്യങ്ങളാകാം പ്രധാനമന്ത്രി പങ്കുവെക്കുക എന്നാണ് സൂചന. 

കോറോണ ബാധയുമായി ബന്ധപ്പെട്ട് ഇത് മൂന്നാമത്തെ തവണയാണ് പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്.  രാജ്യത്തെ സമ്പൂർണ്ണ lock down പ്രഖ്യാപനത്തിനാണ് മോദി അവസാനമായി ജനങ്ങളെ അഭിസംബോധന ചെയ്തത്. 

gnn24x7