gnn24x7

തെളിവെടുപ്പിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പോലീസ് വെടിവെച്ചു വീഴ്ത്തി

0
526
gnn24x7

ബെംഗളൂരു: ബംഗ്ലാദേശ് സ്വദേശിയായ യുവതിയെ പീഡനത്തിനിരയാക്കിയ പ്രതികൾ തെളിവെടുപ്പിനിടെ പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ബെംഗളൂരു പൊലീസ് വെടിവെച്ചു വീഴ്ത്തി. 6 പ്രതികളിൽ രണ്ട് പ്രതികളെയാണ് പൊലീസ് വെടിവെച്ചത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇരുവരുടെയും കാലിന് വെടിവെച്ച് വീഴ്ത്തുകയായിരുന്നു. പരിക്കേറ്റ പ്രതികളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ബെംഗളൂരു പൊലീസ് വെടിവെച്ചത്. ആഴ്ചകള്‍ക്ക് മുന്‍പ് ബെംഗളൂരു നഗരത്തിലാണ് കേസിന് അടിസ്ഥാനമായ സംഭവം നടന്നത്. ബംഗ്ലാദേശില്‍ നിന്നും യുവതിയെ നിയമവിരുദ്ധമായി തട്ടികൊണ്ട് വന്ന് ബെംഗളുരുവിലെ താമസസ്ഥലത്തെത്തിച്ച് ക്രൂരമായി ഉപദ്രവിച്ചു. ഇതിന്റെ വീഡിയോ പകര്‍ത്തി സൂക്ഷിക്കുകയും ചെയ്തു.

പുറത്തുവന്ന വീഡിയോ ദൃശ്യങ്ങൾ കണ്ടാണ് പൊലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. 6 പ്രതികളിൽ 2 സ്ത്രീകളും ഉണ്ട്.

gnn24x7