ഒഡീഷ: ഹെല്‍മെറ്റ് പരിശോധനയ്ക്കിടെ ചുട്ടുപൊള്ളുന്ന വെയിലത്ത് ഗർഭിണിയെ മൂന്നു കിലോമീറ്റർ നടത്തിയതിന് സബ് ഇന്‍സ്‌പെക്ടർക്ക് സസ്പെൻഷൻ. മയൂര്‍ഭഞ്ച് ജില്ലയില്‍ ശരത് പൊലീസ് സ്റ്റേഷനിലെ ഓഫിസര്‍-ഇന്‍-ചാര്‍ജ് റീന ബക്സലിനെയാണ് ജില്ലാ പൊലീസ് സൂപ്രണ്ട് സസ്പെന്‍ഡ് ചെയ്തത്.
ഭാര്യയും ഭർത്താവും ആശുപത്രിയിലേക്ക് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു. ഭർത്താവ് ബിക്രം ഹെൽമെറ്റ് ധരിച്ചിരുന്നു. ഭാര്യ ഗുരുബാരിയും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതിനാലാണ് ഭാര്യ ഹെല്‍മെറ്റ് ധരിക്കാത്തതെന്ന് ബിക്രം പറഞ്ഞെങ്കിലും ട്രാഫിക് നിയമം ലംഘിച്ചതിന് തുടർന്ന് 500 രൂപ പിഴയിട്ടു.
പിഴ അടയ്ക്കാന്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പോകാന്‍ പോലീസ് പറഞ്ഞതിനെ തുടർന്ന് ഗുരുബാരിയും ബിക്രമിനൊപ്പം വെയിലത്ത് സ്‌റ്റേഷനിലേക്ക് നടന്നു. പിന്നീട് ഇവർ പോലീസിനെതിരെ പരാതി നൽകുകയായിരുന്നു.