gnn24x7

കൊവിഡ് 19; സമ്പദ് ശമ്പളത്തിന്റെ 30 ശതമാനം വേണ്ടെന്ന് വെക്കാനൊരുങ്ങി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

0
322
gnn24x7

ന്യൂദല്‍ഹി: കൊവിഡ് 19 നെത്തുടര്‍ന്ന് സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാവാന്‍ പോകുന്ന മാന്ദ്യം പരിഗണിച്ച് ശമ്പളത്തിന്റെ 30 ശതമാനം വേണ്ടെന്ന് വെക്കാനൊരുങ്ങി രാഷ്ട്രപതിയും പ്രധാനമന്ത്രിയും. എം.പിമാരുടെ വേതനവും 30 ശതമാനം കുറയ്ക്കും. രണ്ട് വര്‍ഷത്തേക്ക് എം.പി ഫണ്ടും ലഭിക്കില്ല.

ഈ തുക രാജ്യത്തിന്റെ കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്ക് പോകും.

എം.പിമാരുടെ പ്രാദേശിക പ്രദേശ വികസന പദ്ധതി രണ്ട് വര്‍ഷത്തേക്ക് നിര്‍ത്തിവയ്ക്കാനുള്ള നീക്കത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. പദ്ധതിയില്‍ നിന്ന് 7,900 കോടി രൂപ കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്ക് പോകുമെന്ന് പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

പ്രസിഡന്റ് രാം നാഥ് കോവിന്ദ്, വൈസ് പ്രസിഡന്റ് വെങ്കയ്യ നായിഡു, എല്ലാ സംസ്ഥാന ഗവര്‍ണര്‍മാരും സ്വമേധയാ ശമ്പളം വെട്ടിക്കുറക്കാന്‍ തീരുമാനിച്ചതായി കേന്ദ്രമന്ത്രി ജാവദേക്കര്‍ അറിയിച്ചു.

gnn24x7