gnn24x7

രാജ്യസുരക്ഷയെക്കുറിച്ച് ഇനി എപ്പോഴാണ് സംസാരിക്കുക; നരേന്ദ്ര മോദിയെ വിമര്‍ശിച്ച് വീണ്ടും രാഹുല്‍ഗാന്ധി

0
241
gnn24x7

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് വീണ്ടും രാഹുല്‍ഗാന്ധി. രാജ്യസുരക്ഷയെക്കുറിച്ച് ഇനി എപ്പോഴാണ് സംസാരിച്ച് തുടങ്ങുകയെന്നാണ് രാഹുല്‍ ഗാന്ധി ചോദിച്ചത്. മന്‍കി ബാത്ത് പരിപാടിയില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ കണ്ണുവെച്ചവര്‍ക്ക് സൈന്യം ഉചിതമായ മറുപടി നല്‍കിയെന്ന മോദിയുടെ പ്രസ്താവനയോട് പ്രതകരിക്കുകയായിരുന്നു രാഹുല്‍.

‘എപ്പോള്‍ മുതലാണ് ഇനി നിങ്ങള്‍ രാജ്യ സുരക്ഷയെക്കുറിച്ച് സംസാരിച്ച് തുടങ്ങുക,’ രാഹുല്‍ ട്വീറ്റ് ചെയ്തു.

ജൂണ്‍ 15ന് ലഡാക്കിലുണ്ടായ സംഘര്‍ഷത്തില്‍ 20ഓളം സൈനികര്‍ക്ക് കൊല്ലപ്പെട്ടിരുന്നു. ഇവര്‍ രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്തവരാണെന്ന് മോദി മന്‍കിബാത്തില്‍ പറഞ്ഞിരുന്നു.

ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനീസ് സൈന്യത്തിന്റെ കടന്നു കയറ്റവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്.

ചൈനയുടെ കടന്നു കയറ്റത്തില്‍ മോദി പരസ്യമായി അപലപിക്കണമെന്ന് കപില്‍ സിബല്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതുവരെ ഇന്ത്യന്‍ അതിര്‍ത്തി പ്രദേശമായ ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളില്‍ സൈന്യം കടന്നു കയറിയെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാത്ത സാഹചര്യത്തിലാണ് കപില്‍ സിബല്‍ ആവശ്യവുമായി രംഗത്തെത്തിയത്.

രാജ്യത്ത് ഏത് കടന്നു കയറ്റമുണ്ടായാലും അതിനെ പ്രതിരോധിക്കുമെന്ന് മോദി ജനങ്ങള്‍ക്ക് ഉറപ്പു നല്‍കണമെന്നും കപില്‍ സിബല്‍ പറഞ്ഞിരുന്നു.

സൈനികര്‍ അതിര്‍ത്തിയിലേക്ക് കടന്നുകയറിയതിന്റെ ചിത്രങ്ങളും കപില്‍ സിബല്‍ കാണിച്ചിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here