ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്.
കോവിഡ്-19 റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകള്‍ വാങ്ങുന്നതില്‍ കാലതാമസം വന്നതിലാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.
ഏപ്രില്‍ അഞ്ചിനും പത്തിനും ഇടയിലായി രാജ്യത്ത് എത്തേണ്ടിയിരുന്ന റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകള്‍ ഏപ്രില്‍ 15 നകം എത്തുമെന്ന് ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് തിങ്കളാഴ്ച അറിയിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് രാഹുലിന്‍റെ വിമര്‍ശനം.
രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെയാണ് വിമര്‍ശനം ഉന്നയിച്ചത്,”ഒരു ദശലക്ഷം ഇന്ത്യക്കാര്‍ക്ക് വെറും 149 ടെസ്റ്റുകള്‍ നടത്തിയ നമ്മള്‍ ഇപ്പോള്‍ ലാവോസ്(157)നൈജര്‍(182)ഹോണ്ടുറാസ്(162) എന്നിവര്‍ക്കൊപ്പമാണ്.വൈറസിനെതിരായ പോരാട്ടത്തില്‍ വലിയ തോതിലുള്ള പരിശോധനകള്‍ പ്രധാനപെട്ടതാണ്.നിലവില്‍ നമ്മള്‍ കളിയില്‍ ഒരിടത്തുമില്ല” ഇങ്ങനെയാണ് രാഹുലിന്‍റെ ട്വീറ്റ്.
കൊറോണ വൈറസ് ഹോട്ട്സ്പോട്ടുകളില്‍ മാത്രമല്ല,വൈറസ് ബാധ കുറവുള്ള മേഖലകളിലും വ്യാപകവും വളരെ വേഗത്തിലും ഉള്ള പരിശോധനയിലൂടെ കൊറോണയെ തിരിച്ചറിയാന്‍ റാപിഡ് ടെസ്ട്ടിങ്ങിലൂടെ കഴിയും.രക്തത്തിലെ ആന്‍റി ബോഡിയാണ്
റാപ്പിഡ് ടെസ്റ്റിലൂടെ തിരിച്ചറിയുന്നത്.ഇതിനായുള്ള ടെസ്റ്റിംഗ് കിറ്റുകള്‍ എത്താന്‍ വൈകുന്ന സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുന്നത്.






































