ന്യൂഡല്‍ഹി: കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊറോണവൈറസ് മഹാമാരിയെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. എന്നിരുന്നാലും ഈ വെല്ലുവിളിയെ മറികടക്കാന്‍ കഴിവള്ള ഒരു നേതാവ് നമുക്കുണ്ടായത് ഇന്ത്യയുടെ ഭാഗ്യമാണെന്നും രാജ്‌നാഥ് പറഞ്ഞു. ഇന്ത്യടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു രാജ്‌നാഥ് സിങിന്റെ ഇത്തരത്തിലുള്ള പ്രതികരണം.
‘തീര്‍ച്ചയായും കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ ഞങ്ങള്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി നിറഞ്ഞ സാഹചര്യം കോവിഡ്19 പ്രതിസന്ധിയാണ്. അങ്ങനെയാണെങ്കിലും ഈ വെല്ലുവിളിയെ നേരിടാന്‍ കഴിവുള്ള ഒരു നേതാവിനെ നമുക്ക് കിട്ടിയത് ഇന്ത്യയുടെ ഭാഗ്യമാണ്. പ്രധാനമന്ത്രി മോദിയുടെ മികച്ച ചിന്തയും സമയബന്ധിതമായ ഇടപെടലുകളും ഇല്ലായിരുന്നെങ്കില്‍ നമ്മുടെ സ്ഥിതി ഇതിനേക്കാള്‍ മോശമായിരുന്നേനെ. യുഎസിലെ ഇപ്പോഴത്തെ അവസ്ഥനോക്കൂ’ രാജ്‌നാഥ് അഭിമുഖത്തിനിടെ പറഞ്ഞു.
ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് തസ്തിക സൃഷ്ടിക്കാന്‍ സാധിച്ചതാണ് താന്‍ പ്രതിരോധ മന്ത്രി ആയ ശേഷമുള്ള കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രതിരോധ മന്ത്രാലയത്തിന്റെ ഏറ്റവും വലിയ നേട്ടമെന്നും രാജ്‌നാഥ് വ്യക്തമാക്കി.
മൂന്ന്‌സേനകളുടേയും ഏകോപനം മെച്ചപ്പെടുത്തുന്നതിനുള്ള സംവിധാനം സംബന്ധിച്ച് കഴിഞ്ഞ 10-15 വര്‍ഷമായി ചര്‍ച്ച നക്കുന്നുണ്ട്. എന്നാല്‍ ഞങ്ങളുടെ സര്‍ക്കാര്‍ സിഡിഎസ് തസ്തിക സൃഷ്ടിച്ച് തീരുമാനം വേഗത്തിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.






































