ന്യൂദല്‍ഹി: മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വ്യാഴാഴ്ച രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. നാളെ രാവിലെ 11 മണിക്കാണ് ഗൊഗോയി സത്യപ്രതിജ്ഞ ചെയ്യുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
രഞ്ജന്‍ ഗൊഗോയിയെ തിങ്കളാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്തിരുന്നു. ഇന്ത്യന്‍ സുപ്രീംകോടതിയുടെ 46-ാമത് ചീഫ് ജസ്റ്റിസായിരുന്നു രഞ്ജന്‍ ഗൊഗോയി.
രഞ്ജന്‍ ഗൊഗോയിയെ രാജ്യ സഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തതിനെതിരെ വിവിധ കോണുകളില്‍ നിന്ന് ആക്ഷേപം ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രതികരിക്കാമെന്നാണ് ഗൊഗോയി പറഞ്ഞത്.
‘നാളെ ദല്‍ഹിയിലേക്ക് പോകണമെന്ന് കരുതുന്നു. ” ആദ്യം ഞാന്‍ സത്യപ്രതിജ്ഞ ചെയ്യട്ടെ. എന്നിട്ട് ഞാന്‍ എന്തിന് രാജ്യസഭാംഗത്വം സ്വീകരിച്ചു എന്നതിനെക്കുറിച്ച് മാധ്യമങ്ങളോട് വിശദമായി പറയാം.’, എന്നാണ് ഗൊഗോയി പറഞ്ഞത്.