മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എല്ലാ ഷെഡ്യുള്‍ഡ് ബാങ്ക്കളുടെയും ശാഖകളില്‍ രാജ്യത്ത് പ്രചാരത്തില്‍ ഇരിക്കുന്ന നോട്ടുകള്‍,നാണയങ്ങള്‍ എന്നിവ മാറ്റികൊടുക്കാന്‍ നിര്‍ദ്ദേശം നല്‍കി.
ബാങ്കുകള്‍ സ്വീകരിക്കുന്ന ഇത്തരം നോട്ടുകളും നാണയങ്ങളും കറന്‍സി ചെസ്റ്റില്‍ സൂക്ഷിക്കണം എന്നും ബാങ്കുകള്‍ നേരിട്ട് ആര്‍ബിഐ ഓഫീസില്‍ എത്തിക്കണം എന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
രാജ്യത്ത് പ്രചാരത്തില്‍ ഉള്ള എത്ര ചെറിയ മൂല്യമുള്ള രൂപയും നാണയങ്ങളും ബാങ്കുകള്‍ സ്വീകരിക്കണം എന്നും കര്‍ശന നിര്‍ദ്ദേശത്തില്‍ ഉണ്ട്.
ഇതേകുറിച്ച് ജനങ്ങള്‍ക്ക് വിവരം നല്‍കണം എന്നും ആര്‍ബിഐ അറിയിച്ചിട്ടുണ്ട്.
ഒരു രൂപാ രണ്ട് രൂപാ നാണയങ്ങള്‍ സ്വീകരിക്കാം എന്നും എന്നാല്‍ ഈ നാണയങ്ങള്‍ ബാങ്കില്‍ എത്തിക്കുന്നവര്‍ പരമാവധി നൂറ് രൂപയുടെ പാക്കറ്റ് ആക്കി നല്‍കിയാല്‍ ഉപകാര പ്രദമായിരിക്കും എന്നും നിര്‍ദ്ദേശത്തിലുണ്ട്.
20 നോട്ടുകള്‍ അഥവാ അയ്യായിരം രൂപവരെ മൂല്യം ഉള്ള ഉപയോഗ ശൂന്യമായ നോട്ടുകള്‍ മാറ്റുന്നത് സൗജന്യമാണ്.അതിന് മുകളില്‍ ആയാല്‍ ബാങ്കുകള്‍ നിരക്ക് ഈടാക്കും.









































