കൊച്ചി: കൊവിഡ് ചികിത്സയ്ക്ക് അമിത ചാർജ് ഈടാക്കിയ ആലുവയിലെ അൻവർ ആശുപത്രിക്കെതിരെ ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ആരോഗ്യ വകുപ്പും പോലീസും അന്വേഷണം ആരംഭിച്ചു. എറണാകുളം ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം ആലുവ ഈസ്റ്റ് പോലീസാണ് ആശുപത്രിക്കെതിരെ കേസെടുത്തിരിക്കുന്നത്.
ആശുപത്രിക്കെതിരെ അന്വേഷണം നടത്താന്‍ ഹൈക്കോടതിയും നിര്‍ദ്ദേശം നല്‍കിയിരുന്നു. കൊവിഡ് ബാധിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്നആന്‍സന്‍ എന്നയാളില്‍ നിന്നും ആശുപത്രി വിടുമ്പോൾ 1,67,000 രൂപയുടെ ബില്ലാണ് ഈടാക്കിയത്. 44,000 രൂപയാണ് പി.പി.ഇ കിറ്റിന് മാത്രം ഈടാക്കിയത്.
അൻവർ ആശുപത്രിക്കെതിരെ പത്തോളം പരാതികൾ ലഭിച്ചിരുന്നു. പ്രാഥമിക പരിശോധനയിൽ പരാതിയിൽ കഴമ്പുണ്ടെന്ന് വ്യക്തമായതിനെത്തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.