gnn24x7

കോണ്‍ഗ്രസിന്‌ പുതിയ അധ്യക്ഷനെ കണ്ടെത്തണം എന്ന് ആവശ്യപെട്ട് മുതിര്‍ന്ന നേതാക്കള്‍

0
229
gnn24x7

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്‌ പുതിയ അധ്യക്ഷനെ കണ്ടെത്തണം എന്ന് ആവശ്യപെട്ട് മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി ഇടക്കാല അധ്യക്ഷ സോണിയാഗാന്ധിക്ക് കത്തയച്ചു. മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്,ശശി തരൂര്‍ എംപി,ആനന്ദ് ശര്‍മ്മ,കപില്‍ സിബല്‍,മനീഷ് തിവാരി,വിവേക് തന്‍ക,മുകുള്‍ വാസ്നിക്, ജിതിന്‍ പ്രസാദ,ഭൂപേന്ദ്ര സിംഗ് ഹൂഡ,രാജേന്ധര്‍ കൗര്‍ ഭാട്ടല്‍,വീരപ്പ മൊയ്ലി,പ്രിഥ്വി രാജ് ചവാന്‍,പിജെ കുര്യന്‍,അജയ് സിംഗ്,രേണുകാ ചൗധരി, മിലിന്ദ് ദേവ്റ,രാജ് ബബ്ബര്‍,അരവിന്ദര്‍ സിംഗ് ലവ്ലി,കൗള്‍ സിംഗ് താക്കൂര്‍,അഖിലേഷ് പ്രസാദ് സിംഗ്,കുല്‍ദീപ് ശര്‍മ,യോഗ നാഥ്‌ ശാസ്ത്രി, സന്ദീപ് ദിക്ഷിത് എന്നിവരാണ് കത്തില്‍ ഒപ്പ് വെച്ച പ്രമുഖ നേതാക്കള്‍.

ബിജെപിക്ക് വലിയ മുന്നേറ്റം ഉണ്ടാകുന്നെന്ന് പറയുന്ന കത്തില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ അടിത്തറ ഇളകുന്നത് ഗൗരവമായി 
കാണണം എന്നും ആവശ്യപെടുന്നു. യുവാക്കള്‍ നരേന്ദ്രമോദിക്ക് വോട്ട് ചെയ്യുന്നതും പാര്‍ട്ടിയിലെ യുവനെതാക്കളുടെ ആത്മവിശ്വാസം നഷ്ടമാകുന്നതും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
പാര്‍ട്ടിക്ക് മുഴുവന്‍ സമയ കാര്യക്ഷമമായ നേതൃത്വം ഉണ്ടാകണം എന്ന് കത്തില്‍ ആവശ്യപെടുന്നു.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി,അതിര്‍ത്തിയിലെ പ്രശ്നം,കോവിഡ്പ്രതിസന്ധി,തൊഴിലില്ലായ്മ,വിദേശനയം,എന്നിവയിലെല്ലാം കോണ്‍ഗ്രസിന്‍റെ പ്രതികരണം നിരാശാജനകം ആണെന്ന് കത്തില്‍ ചൂണ്ടികാട്ടുന്നു. പാര്‍ട്ടിയുടെ മേല്‍ത്തട്ട് മുതല്‍ കീഴ് ഘടകങ്ങള്‍ വരെ അടിമുടി മാറണം എന്ന് കത്തില്‍ പറയുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here