ഭോപ്പാൽ: കൊറോണ വൈറസ് രാജ്യമെമ്പാടും പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ ഭോപ്പാലിലെ ഇൻഡോർ സെൻട്രൽ ജയിലിലെ ആറു തടവുകാർക്ക് കോറോണ സ്ഥിരീകരിച്ചു. ഈ വിവരം ജയിൽ ഡെപ്യൂട്ടി സൂപ്രണ്ട് ലക്ഷ്മൺ സിംഗ് ഭദൗരിയയാണ് അറിയിച്ചത്.
ഇതുവരെ ആറ് തടവുകാര്‍ക്കാണ് കോറോണ സ്ഥിരീകരിച്ചതെന്നും ഇവരിൽ ഒരാള്‍ പോലീസിന് നേരെ കല്ലെറിഞ്ഞതിന് കുറ്റം ആരോപിക്കപ്പെട്ടയാളാണെന്നും ഇയാളുടെ മകനും ഒപ്പം താമസിച്ച മറ്റൊരാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും കൂടാതെ മുൻകരുതലിന്റെ ഭാഗമായി 250 തടവുകാരെ മറിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ഇതിനിടയിൽ കോറോണ പരിശോധനയ്ക്ക് അയച്ച നാല് ജയിൽ ഉദ്യോഗസ്ഥരുടേയും ഒരു തടവുകാരന്റെയും ഫലം നെഗറ്റീവ് ആണ്. എന്നാൽ ഇനിയും പരിശോധന ഫലം കാത്തിരിക്കുന്നവരുമുണ്ട്.





































