gnn24x7

സ്ലൈഗോയില്‍ മലയാളി യുവാവിനെ മരണപ്പെട്ട നിലയില്‍ കണ്ടെത്തി

0
384
gnn24x7

അയര്‍ലണ്ടിലെ സ്ലൈഗോയില്‍ മലയാളി യുവാവിനെ മരണപ്പെട്ട നിലയില്‍ കണ്ടെത്തി. തിരുവല്ല വള്ളംകുളം സ്വദേശി അനീഷ് ടി പി ( 40 ) യെയാണ് വീടിന് പിന്നിലുള്ള ഷെഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് ഗാര്‍ഡയ്ക്ക് ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചത്. ഗാര്‍ഡായും ആംബുലന്‍സ് സര്‍വീസും ഉടന്‍ സ്ഥലത്തെത്തിയെങ്കിലും അവര്‍ അനീഷിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

സ്ലൈഗോയിലെ ക്ലൂണന്‍ മഹോണ്‍ ഇന്റലക്ച്വല്‍ ഡിസെബിലിറ്റി സെന്ററില്‍ കെയററായി ജോലി ചെയ്തുവരിയായിരുന്നു.2016 ൽ അയർലണ്ടിലെത്തിയ അനീഷ്  ബാലിനസ്‌ളോ  ബോയില്‍ അടക്കമുള്ള അയര്‍ലണ്ടിലെ വിവിധ സ്ഥലങ്ങളില്‍ ഇദ്ദേഹം മുമ്പ് ജോലി ചെയ്തിരുന്നു.

മൃതദേഹം സ്ലൈഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റി.

gnn24x7