gnn24x7

തീ പിടുത്ത സാധ്യത; തീവണ്ടികളിലെ എസി കോച്ചുകളിൽ രാത്രി മൊബൈൽ ചാർജ് ചെയ്യുന്നതിന് കർശന വിലക്ക്

0
228
gnn24x7

കൊല്ലം: തീ പിടുത്ത സാധ്യതയുള്ളതിനാൽ തീവണ്ടികളിലെ എ സി കോച്ചുകളിൽ രാത്രി മൊബൈൽ ഫോണും ലാപ്ടോപ്പും ചാർജ് ചെയ്യുന്നതിന് കർശന വിലക്ക് ഏർപ്പെടുത്തി. രാത്രി 11 മണി മതല്‍ രാവിലെ അഞ്ചു മണി വരെയാണ് മൊബൈൽ ഫോണും ലാപ്ടോപ്പും ചാർജ് ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

വീഴ്ചവരുത്തുന്ന ഉദ്ദേഗസ്ഥരെ കണ്ടെത്താന്‍ മിന്നൽ പരിശോധനകൾ നടത്തുമെന്നും, കൂടാതെ ഇത്തരത്തില്‍ വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും റെയില്‍വേ അറിയിച്ചു. രാത്രിയിൽ ചാർജ് ചെയ്യുന്ന ലാപ്ടോപ്പും മൊബൈലും ചൂടായി അപകടമുണ്ടായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഇങ്ങനെയുള്ള അപകടങ്ങൾ ഒഴിവാക്കാനാണ് പുതിയ നടപടി റെയിൽവേ സ്വീകരിച്ചിരിക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here