ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ജപ്‌തിനടപടികൾ നിർത്തി വെക്കാൻ ബാങ്കുകൾക്ക് ഹൈക്കോടതി നൽകിയ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു.
ബാങ്കുകൾ, മറ്റ് ധനകാര്യസ്ഥാപനങ്ങൾ, ആദായനികുതി വകുപ്പ്, GST വിഭാഗം എന്നിവർ നടത്തുന്ന ജപ്തി അനുബന്ധ നടപടികൾ ഏപ്രിൽ ആറുവരെ നിർത്തിവെക്കാൻ ആയിരുന്നു ഹൈക്കോടതി ഉത്തരവ്.
കേന്ദ്രസർക്കാർ നൽകിയ ഹർജിയിൻമേലാണ് സുപ്രീംകോടതി നടപടി.
കഴിഞ്ഞ ദിവസമായിരുന്നു കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജപ്‌തിനടപടികൾ നിർത്തി വെക്കാൻ ബാങ്കുകൾക്ക് ഹൈക്കോടതി ഉത്തരവ് നൽകിയത്.










































