ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ച്ു. ഇതോടെ തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി.
51 വയസ്സുള്ള അബ്ദുള്‍ റഹ്മാനാണ് മരിച്ചത്. ഇയാള്‍ ദല്‍ഹിയിലെ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയത് കഴിഞ്ഞയാഴ്ചയാണ്. ഇതോടെ തമിഴ്‌നാട്ടില്‍ നിയന്ത്രണം കര്‍ശനമാക്കി.
ശനിയാഴ്ച രാവിലെ ഇയാളെ വില്ലുപുരത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കൊളെജില്‍ പ്രവേശിപ്പിച്ചിരുന്നു. രോഗിയ്ക്ക് വെള്ളിയാഴ്ച രാത്രി ശ്വാസ തടസ്സം അനുഭവപ്പെടുകയും ശനിയാഴ്ച രാവിലെ മരണപ്പെടുകയുമായിരുന്നുവെന്ന് ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് അറയിച്ചു.
നാലുദിവസം മുമ്പാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം സേലത്ത് കഴിഞ്ഞ ദിവസം മരിച്ച വ്യക്തിക്കും കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്നു. ഇയാളുടെ പരിശോധനാഫലം ലഭിച്ചിട്ടില്ല.
സംസ്ഥാനത്ത് പ്രായമായവരും മറ്റ് രോഗങ്ങള്‍ ഉള്ളവരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി ബീലാ രാജേഷ് അറിയിച്ചിരുന്നു.
തമിഴ്‌നാട്ടില്‍ നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ 1130 പേരില്‍ 1103 പേരും ഐസൊലേഷനിലാണ്.
മഹാരാഷ്ട്രയ്ക്ക് ശേഷം കൊവിഡ് ഏറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകരിച്ചത് തമിഴ്‌നാട്ടിലാണ്. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച 102 പേരില്‍ 100 പേരും തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയവരായിരുന്നു.
തമിഴ്‌നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ച 411 പേരില്‍ ഏഴുപേര്‍ക്ക് രോഗം ഭേദമായി.





































